ഐപി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ: ആത്മീയ സമ്മേളനം ഒർലാന്റോയിൽ

വാർത്ത: നിബു വെള്ളവന്താനം

ഫ്ളോറിഡ :  ഐപിസി നോർത്ത് അമേരിക്കൻ  സൗത്ത് ഈസ്റ്റ് റീജിയൻ ആത്മീയ സമ്മേളനം ഫെബ്രുവരി 21 വെള്ളി, 22  ശനി ദിവസങ്ങളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ നടത്തപ്പെടും.
 
റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർമാരായ ജേക്കബ് മാത്യൂ, തോമസ് കോശി, സി.പി.വർഗീസ്, ജോൺ തോമസ്, ബിനു ജോൺസ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിക്കും.  നേതൃത്വ സെമിനാർ, ഉണർവ്വ് യോഗം, പ്രെയ്സ് ആൻറ് വർഷിപ്പ്, സഹോദരി സമ്മേളനം , യുവജന പ്രവർത്തക സമ്മേളനം തുടങ്ങിയവ ഉണ്ടായിരിക്കും.
 
പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റർ ബിനു ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്സാണ്ടർ ജോർജ്‌ (ട്രഷറാർ) തുടങ്ങിയവർ നേതൃത്വം നൽകും. ഫ്ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന,  തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.
-ADVERTISEMENT-

-ADVERTISEMENT-

You might also like