അടിയന്തിര പ്രാർത്ഥനയ്ക്ക്!

കാനഡ ഇൻഡ്യാ ക്രിസ്ത്യൻ ഫെലോഷിപ്പ് സഭാംഗവും, കൊല്ലം, കുന്നത്തൂർ തുരുത്തിക്കര സ്വദേശിയുമായ തോംസൺ തോമസ് ടൊറാന്ററായിൽ ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് പോയ മാർഗ്ഗമദ്ധ്യേ ഉണ്ടായ വാഹനാപകടത്തിൽ സാരമായ പരിക്കുകളോടെ ടൊറാന്റോ സണ്ണിബ്രൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച തോംസൺ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഹൈവേ 400 ടെസ്റ്റൺ റോഡിൽ വെച്ച് ആണു അപകടം ഉണ്ടായത്. പോലീസിന്റെ പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അപകടം ഉണ്ടായ ലൈനിൽ മഞ്ഞ് വീണു കിടക്കുന്നുണ്ടായിരുന്നു. പ്രിയ സഹോദരന്റെ പരിപൂർണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന ആവശ്യപെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like