ഡല്‍ഹിയില്‍ ഇന്ന് വീണ്ടും തീപിടിത്തം; 250 കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ഇന്നലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിന്റെ പിന്നാലെ ഇന്ന് പുലർച്ചെ വീണ്ടും തീപിടിത്തം. പശ്ചിംപുരിയിലെ ചേരിക്കാണ‌് തീപിടിച്ചത‌്. പുലര്‍ച്ചെ രണ്ട‌് മണിക്ക‌ാണ‌് സംഭവം. 250 കുടിലുകള്‍ കത്തിനശിച്ചു. തീ പടരുന്നത‌് കണ്ട‌് ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒരു സ‌്ത്രിക്ക‌് പരിക്ക‌ുണ്ട‌്. ഷോര്‍ട്ട‌് സര്‍ക്യൂട്ടാണ‌് അപകട കാരണമെന്നാണ‌് പ്രാഥമിക വിവരം. 26 ഫയര്‍ഫോഴ‌്സ‌് യൂണിറ്റുകള്‍ ചേര്‍ന്ന‌് രണ്ട‌് മണിക്കൂര്‍ ശ്രമിത്തിനെടുവിലാണ‌് തീ നിയന്ത്രണ വിധേയമാക്കിയത‌്.

-ADVERTISEMENT-

-ADVERTISEMENT-

You might also like