കെപിസിസി ലോക് സഭാ ഇലക്ഷൻ പ്രചാരണ സമിതിയുടെ കൺവീനർ ആയി അഡ്വക്കേറ്റ് വി.എസ്. ജോയ്

കെപിസിസി ലോക് സഭാ ഇലക്ഷൻ പ്രചാരണ സമിതിയുടെ കൺവീനറായി ദി പെന്തെക്കോസ്ത് മിഷൻ സഭാ വിശ്വാസിയായ അഡ്വ. വി എസ് ജോയി നിയമിതനായി.
ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ കോൺഗ്രസിന്റെ വിവിധ സമിതികൾക്ക് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകാരം നൽകി. 36 അംഗ പ്രചാരണ സമിതിയിൽ കെ മുരളീധരൻ അധ്യക്ഷനും അഡ്വ. വി എസ് ജോയി കൺവീനറുമാണ്.

post watermark60x60

നിലവിൽ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ അഡ്വ. വി എസ് ജോയി കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി എസ് അച്യുതാനന്തന് എതിരെ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.
നിലമ്പൂർ പോത്തുകല്ലു ദി പെന്തെക്കോസ്ത് മിഷൻ സഭാംഗമായ വി എസ് ജോയി നിലമ്പൂർ വെള്ളിമുറ്റം വലിയപാടത്തു വി എ സേവ്യർ – മറിയാമ്മ സേവ്യർ ദമ്പതികളുടെ മകനാണ്. ഡോ. ലയ ജോയ് ആണ് ഭാര്യ. ഏക മകൾ ഈവ്‌ലിൻ എൽസ ജോയ്. വി എസ് ജോയി സഭാ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്.

-ADVERTISEMENT-

You might also like