എല്ലാ കഷ്ടങ്ങളും സന്തോഷത്തോടെ സഹിക്കുന്നവരാണ് ദൈവമക്കൾ: പാസ്റ്റർ സണ്ണി ജോർജ്

 

കൊട്ടാരക്കര: എല്ലാ കഷ്ടങ്ങളും സന്തോഷത്തോടെ സഹിക്കുന്നവരാണ് ദൈവമക്കളെന്നു റ്റിപിഎം എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജ്.
ദൈവം അനുഗ്രഹിക്കുമ്പോൾ സന്തോഷിക്കുകയും കഷ്ടതകൾ വർധിക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നവർ ദൈവജനമല്ലെന്നു പറഞ്ഞു. ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന്റെ പകൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.
വൈകിട്ട് സുവിശേഷ പ്രസംഗത്തിൽ റ്റിപിഎം മുംബൈ സെന്റർ പാസ്റ്റർ യൂനിസ് മാസിഹ് പ്രസംഗിച്ചു. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് നേതൃത്വം നൽകി.

 • കൺവൻഷനിൽ ഇന്ന്
  4:00 – സ്തോത്ര പ്രാർത്ഥന
  7:00 – വേദപാഠം
  9:30 – പൊതുയോഗം
  3:00 – യുവജന സമ്മേളനം
  5:45 – സുവിശേഷ പ്രസംഗം
  10:00 – കാത്തിരിപ്പ് യോഗം
-ADVERTISEMENT-

-ADVERTISEMENT-

You might also like