ഡബ്ലിന്‍ ഇമ്മാനുവല്‍ ഗോസ്പല്‍ മിഷന്റെ കണ്‍വന്‍ഷനും ബൈബിൾ ക്ലാസും

ഡബ്ലിന്‍: യൂറോപ്പിലെ പെന്തകോസ്ത് സഭകളില്‍ പ്രമുഖമായ ഐ.ജി.എമ്മിന്റെ (ഇമ്മാനുവല്‍ ഗോസ്പല്‍ മിഷന്‍) കണ്‍വന്‍ഷനും ബൈബിൾ ക്ലാസും മാര്‍ച്ച് 7,8,9 തീയതികളില്‍ ഡബ്ലിനില്‍ നടത്തപ്പെടും. ഇഞ്ചിക്കോറിലെ ട്രൈക്കോണല്‍ റോഡിലുള്ള ഗോള്‍ഡന്‍ ബ്രിഡ്ജ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ യൂണിറ്റ് 6 ലുള്ള സോളിഡ് റോക്ക് ചര്‍ച്ച് ഹാളിലാണ് കണ്‍വെന്‍ഷനും ബൈബിൾ ക്ലാസും ഒരുക്കിയിരിക്കുന്നത്.

പ്രമുഖ സുവിശേഷകനായ സാജു ജോണ്‍ മാത്യു വചനപ്രഘോഷണത്തിന് നേതൃത്വം നല്‍കും. ഐ.ജി.എം ഗായകസംഘമാണ് ഗാനശുശ്രൂഷ നയിക്കുന്നത്.

മാര്‍ച്ച് 7,8,9 തീയതികളില്‍ വൈകിട്ട് 6 മണിയ്ക്ക് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 9 മണി വരെയായിരിക്കും. മാര്‍ച്ച് 8,9 തിയ്യതികളിലായിരിക്കും ബൈബിള്‍ ക്ലാസ്. രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെയാണ് ബൈബിള്‍ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.