യു എ ഇ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ നേതൃത്വം

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യൂ എ ഇ യിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സഭാ കൗണ്സിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 2 നു ജെബൽ അലി ക്രൈസ്റ്റ് ചർച്ചിൽ കൂടിയ യോഗത്തിൽ ശാരോൻ സഭാ മാനേജിങ് കൗണ്സിൽ സെക്രെട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് നേതൃത്വം നൽകി. റീജിയൻ പാസ്റ്ററായി പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടയ്ക്കൽ, അസ്സോ. പാസ്റ്റർ ആയി ജോണ്സൻ ബേബി, സെക്രെട്ടറി ആയി പാസ്റ്റർ കോശി ഉമ്മൻ എന്നിവരെ നിയമിച്ചു.

പുതുതായി രൂപീകരിച്ച ഷാർജ സെന്ററിന്റെ ശുശ്രുഷകനായി പാസ്റ്റർ ഗിൽബർട് ജോർജിനെയും അബുദാബി സെന്റർ ശുശ്രുഷകനായി പാസ്റ്റർ ജേക്കബ് ജോർജിനെയും നിയമിച്ചു. പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ, പാസ്റ്റർ ഷിബു മാത്യു എന്നിവരെ യഥാക്രമം ഷാർജ, അബുദാബി സെന്ററുകളുടെ സെക്രെട്ടറിമാരായും നിയമിച്ചു. ബ്രദർ ബിജു തോമസ് ശാരോൻ മാനേജിങ് കൗണ്സിൽ പ്രതിനിധിയായിരിക്കും. ബ്രദർ ബിജു തോമസ് അബുദാബി സെന്റർ പ്രതിനിധിയും ബ്രദർ ബാബു ചാക്കോ ഷാർജ സെന്റർ പ്രധിനിധിയുമായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like