പെന്തകോസ്ത് സഭകളുടെ ഐഖ്യ കൂട്ടായ്മ ഇന്ത്യന്‍ അപ്പോസ്തോലിക്ക് ചർച്ച് കൌണ്‍സില്‍ നിലവില്‍ വന്നു

ഡല്‍ഹി: രാജ്യത്തെ വിവിധ പെന്തകോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മ ഇന്ത്യന്‍ അപ്പോസ്തോലിക്ക്  ചർച്ച്  കൗണ്‍സിലിനു തുടക്കമായി. ഇപ്പോള്‍ എപ്പികൊസ്പ്പല്‍ സഭകള്‍ക്ക് ലഭിക്കുന്ന അംഗീകാരം പെന്തകൊസ്തു സഭകള്‍ക്കും ഭാവിയില്‍ ലഭ്യമാക്കുക എന്ന ആവശ്യവുമായ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നിവേദനം നല്‍കി. വിവാഹം, മരണാനന്തര ശുശ്രൂക്ഷകള്‍ എന്നിവയെല്ലാം നടത്താന്‍ വിവിധ ക്രൈസ്തവ സഭകള്‍ക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പലപ്പോഴും അധികാരികള്‍ പല തടസ്സങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും നിവേദനത്തില്‍ ആവശ്യമുണ്ട്. വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചു ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അഡിഷനൽ സെക്രട്ടറി എസ്.കെ ദേവ് വര്‍മ്മന്‍ അറിയിച്ചു. ഐ.പി.സി, അസ്സംബ്ലീസ്‌ ഓഫ് ഗോഡ്,  ചർച്ച് ഓഫ് ഗോഡ് തുടങ്ങി 53 സ്വതന്ത്ര സഭകളുടെ നേതൃത്വത്തിലാണ് ദേശീയ തലത്തില്‍ കൗണ്‍സില്‍ രൂപീകരിച്ചത്. കേരളം, തമിഴ്നാട്, ആന്ദ്രപ്രദേശ്‌, പഞ്ചാബ്, ഡല്‍ഹി, മണിപ്പൂര്‍, ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കൂടുതല്‍ സഭകളെ ഉള്‍പ്പെടുത്തി കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് ഭാരവാഹികളായ ഫ്ലെമി എബ്രഹാം, ഹാർവസ്റ്റ് റ്റി. വി. മാനേജിംഗ് ഡയറക്ടർ ബിബി ജോര്‍ജ് എന്നിവര്‍ വ്യക്തമാക്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like