മാർപാപ്പയുടെ യു.എ.ഇയിലെ പരിപാടികൾ എത്തിഹാദ് വിമാനങ്ങളില്‍ തത്സമയം കാണിക്കും

അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ അറേബ്യന്‍ സന്ദർശനം യു‌.എ‌.ഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എത്തിഹാദ് എയർവേയ്സ് തൽസമയം വിമാനങ്ങളില്‍ ലഭ്യമാക്കും. വിമാനത്തിനുള്ളിലെ എന്റര്‍ടെയ്ൻമെൻറ് സിസ്റ്റത്തിലൂടെയും, എയര്‍വേയ്സ് വിമാനത്താവളങ്ങളിലെ വിശ്രമ മുറികളിലും, എത്തിഹാദ് പാപ്പയുടെ യു.എ.ഇ സന്ദർശനം പ്രക്ഷേപണം ചെയ്യും. പ്രാദേശിക മാധ്യമങ്ങളില്‍ വന്ന ഈ വാര്‍ത്ത എത്തിഹാദ് എയർവേയ്സിന്റെ വക്താവ് പിന്നീട് സ്ഥിരീകരിക്കുകയായിരിന്നു.

എത്തിഹാദിന്റെ എയർബസ് 380, ബോയിങ് 787 വിമാനങ്ങളിലായിരിക്കും തൽസമയ പ്രക്ഷേപണം ഉണ്ടാകുക. ക്രമീകരണം യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്ന സഹിഷ്ണുതയുടെ വർഷവുമായി ഒത്തു പോകുന്നതാണെന്നും സംരംഭത്തിന്റെ പ്രധാനലക്ഷ്യം എന്നത് സഹിഷ്ണുതയും, മാനുഷിക സഹവർത്തിത്വവും, മതങ്ങളും, സംസ്കാരങ്ങളും തമ്മിലുള്ള സംഭാഷണവും വളർത്തുക എന്നുള്ളതാണെന്നും എത്തിഹാദിന്റെ വക്താവ് ഖലീജ് ടൈംസിനോട് വ്യക്തമാക്കി. അതേസമയം പാപ്പയുടെ വരവിന് മണിക്കൂറുകള്‍ ശേഷിക്കേ യു‌.എ‌.ഇയില്‍ ഉടനീളം വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like