ഫാമിലി എൻറിച്ച്മെന്റ് സെമിനാർ നടന്നു

ഷാർജ: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ, ഇന്നലെ (ഫെബ്രുവരി 2) ഫാമിലി എൻറിച്ച്മെന്റ് സെമിനാർ, ഷാർജ വർഷിപ് സെന്ററിൽ വച്ചു നടത്തപ്പെട്ടു. യു.പി.എഫ് യു.എ.ഇയുടെ പ്രസിഡന്റ്‌ ആയിരുന്ന പാസ്റ്റർ സാം അടൂർ ഉദ്ഘാടനം ചെയ്ത മീറ്റിംങ്ങിൽ പാസ്റ്റർ റൂബിൾ ജോസഫ്, ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോബി വർഗീസ്, അനുഗ്രഹീതമായ ആരാധനക്ക്  നേതൃത്വം നൽകി. വിവിധ എമിറേറ്റുകളിൽ നിന്നും ഉള്ള ദൈവദാസന്മാരുടെ സാന്നിധ്യം മീറ്റിംഗിന് ഒരു അനുഗ്രഹം ആയിരുന്നു. ക്ലാസ്സുകൾക്ക് ശേഷം വളരെ രസകരവും ചിന്തനീയവും ആയ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. അതിൽ പാനൽ ഓഫ് എക്സ്പെർട്ട്സ് ആയി പാസ്റ്റർ സൈമൺ ചാക്കോ, പാസ്റ്റർ ബിജു ജോസഫ് എന്നീ കർത്തൃദാസന്മാർ, സദസ്സിന്റെ ചോദ്യങ്ങൾക്കു  ദൈവശാസ്ത്രപരമായ ഉത്തരങ്ങൾ നൽകി. പാസ്റ്റർ ഷൈനോജ്‌ നൈനാൻ, പാസ്റ്റർ റോയ് ജോർജ്, പാസ്റ്റർ നിബു എന്നിവർ ആശംസകൾ അറിയിക്കുകയും, ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും മീറ്റിംഗ് പര്യവസാനിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like