ഡോ. എബി പി. മാത്യുവിനും വിശ്വാസികൾക്കുമെതിരെ സുവിശേഷ വിരോധികളുടെ ആക്രമണം

ബീഹാർ: ഇന്ത്യാ മിഷൻ ഡയറക്ടർ ഡോ. എബി പി. മാത്യുവും തന്റെ ടീമും ഇന്ന് പകൽ ആരാധിച്ചുകൊണ്ടിരുന്ന കെട്ടിടത്തിൽ ആരാധനമദ്ധ്യേ സുവിശേഷ വിരോധികൾ കൂട്ടമായി വന്ന് കെട്ടിടം വളയുകയും ഇവരെ പുറത്തുനിന്നും പൂട്ടിയിടുകയും ചെയ്തു. സമീപത്തെ പോലീസ് സ്റ്റേഷനിൽ നിന്നും ഉടൻതന്നെ പോലീസ് അധികാരികൾ വന്നു അക്രമികളെ തുരത്തി വിശ്വാസികളെ രക്ഷിച്ചു. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എല്ലാവരും സുരക്ഷിതരായിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like