ഫ്രാന്‍സിസ് മാർപാപ്പ ഇന്ന് യു.എ.ഇയിൽ; ഒരുക്കിയിരിക്കുന്നത് വന്‍ സ്വീകരണം

അബുദാബി: നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നു രാത്രിയിൽ എത്തും. ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് യു.എ.ഇയില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശനത്തിന് എത്തുന്നത്. ഇന്നു രാത്രി 10ന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തുന്ന മാർപാപ്പയ്ക്കു വന്‍ വരവേൽപ് നൽകാനാണ് യു‌.എ‌.ഇ ഭരണകൂടത്തിന്റെയും അറേബ്യന്‍ വികാരിയത്തിന്റെയും തീരുമാനം. അൽ മുഷ്റിഫ് കൊട്ടാരത്തിലാണു മാർപാപ്പയുടെ താമസം.

അഞ്ചിനു രാവിലെ മാർപാപ്പ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രൽ സന്ദർശിക്കും. 10.30നാണ് അറേബ്യന്‍ ക്രൈസ്തവ സമൂഹം ഏറെ കാത്തിരിന്ന പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം. സ​ഈ​ദ് സ്പോ​ർ​ട്സ് സിറ്റിയിൽ നടക്കുന്ന ചടങ്ങുകള്‍ക്കായ് ഒരുലക്ഷത്തി മുപ്പത്തിഅയ്യായിരം പേരാണ് പങ്കെടുക്കുക. വിശ്വാസികളുടെ യാത്രക്കായി വിവിധ എമിരേറ്റില്‍ നിന്നുംവാഹന സൗകര്യം ഉള്‍പ്പെടെ ലോകത്തൊര നിലവാരത്തിലുള്ള സൌകര്യങ്ങളാണ് യു.എ.ഇ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
-ADVERTISEMENT-

-ADVERTISEMENT-

You might also like