“ഓപ്പണ്‍ ഡോര്‍ വേള്‍ഡ് വാച്ച് ലിസ്റ്റ് 2019” പ്രസ്സിദ്ധീകരിച്ചു; ഇന്ത്യ ക്രൈസ്തവരെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍

രണ്ടായിരത്തി പത്തൊന്‍പതിലെ ഓപ്പണ്‍ ഡോര്‍ വാച്ച് ലിസ്റ്റ് പ്രസ്സിദ്ധീകരിച്ചു. എല്ലാവര്‍ഷവും ജനുവരിയില്‍ പ്രസ്സിധീകരിക്കുന്ന ഈ റിപ്പോര്‍ട്ട് വലിയ അന്താരാഷ്ട്ര മാനമുള്ളതാണ്. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് എല്ലാവര്‍ഷത്തിന്റെയും ആദ്യം ഓപ്പണ്‍ ഡോര്‍ പ്രസ്സിധീകരിക്കാറുള്ള റിപ്പോര്‍ട്ടാണ് വേള്‍ഡ് വാച്ച് ലിസ്റ്റ്.  ക്രൈസ്തവര്‍ക്ക് ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്ന, ക്രൈസ്തവരുടെ നിലനില്‍പ്പ്‌ ഏറ്റവും അപകടത്തിലുള്ള അമ്പതു രാജ്യങ്ങളുടെ പട്ടിക അമേരിക്ക ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന  അന്താരാഷ്ട്ര സംഘടനയായ ഓപ്പണ്‍ ഡോര്‍ പ്രസ്സിധീകരിക്കുന്നന്താണ് “WORLD WATCH LIST”. വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ട്‌ ഓരോ രാജ്യത്തെയും ക്രൈസ്തവരുടെ നിലനില്‍പ്പിന്റെ നേര്‍പത്രമാണ്‌.

കഴിഞ്ഞ വര്‍ഷത്തിലെപോലെതന്നെ ഈ വര്‍ഷവും നോര്‍ത്ത് കൊറിയ ഈ വര്ഷവും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. ഏറ്റവും പ്രധാനം ഇന്ത്യ ഈ വര്ഷം ആദ്യ പത്തില്‍ ഉള്‍പ്പെട്ടു എന്നതാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ സ്ഥാനം പതിനൊന്നാം സ്ഥാനത്തും അതിനു മുന്‍പിലത്തെ വര്ഷം പതിനഞ്ചാം  സ്ഥാനത്തുമായിരുന്നു. ചരിത്രത്തില്‍ ആദ്യമാണ് ഇന്ത്യ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നത്.

വേള്‍ഡ് വാച്ച് ലിസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍:

 • ലോകത്താകമാനം 245 മില്ല്യന്‍ ക്രൈസ്തവര്‍ പീഡനത്തെ അഭിമുഖീകരിക്കുന്നു.
 • ഒന്‍പതു പേരില്‍ ഒരാള്‍ കൊടിയ പീഡനത്തെ അഭിമുഖീകരിക്കുന്നു.
 • രണ്ടായിരത്തി പതിനെഴിനെ അപേഷിച്ചു കഴിഞ്ഞ വര്ഷം ഇടം ക്രിസ്തീയ പീഡനത്തിന്റെ തോത് 14% വര്‍ദ്ധിച്ചിട്ടുണ്ട്.
 • 4136 ക്രിസ്ത്യാനികള്‍ ഈ 50 രാജ്യങ്ങളില്‍ വിശ്വാസത്തെ പ്രതി കഴിഞ്ഞവര്‍ഷം രക്തസാക്ഷികളായി.
 • 2625 പേരെ വിശ്വാസത്തെ പ്രതി ഈ 50 രാജ്യങ്ങളില്‍ അന്ന്യയമായി തടങ്കലിലാക്കി.
 • 1266 പള്ളികള്‍ ഈ 50 രാജ്യങ്ങളില്‍ നശിപ്പിക്കപ്പെട്ടു.
 • കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നോര്‍ത്ത് കൊറിയ തുടരുന്നു.

ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക ചുവടെ ( ബ്രാക്കെറ്റില്‍ പീഡനത്തിന്റെ തീവ്രത സൂചിപിക്കുന്ന സ്കോര്‍):

 1. North Korea  ( 94 / 100)
 2. Afghanistan (94 / 100)
 3. Somalia (91 / 100)
 4. Libya (87 / 100)
 5. Pakistan (87 / 100)
 6. Sudan (87 / 100)
 7. Eritrea (86 / 100)
 8. Yemen (86 / 100)
 9. Iran (85 / 100)
 10. India (83 / 100)
 11. Syria (82 / 100)
 12. Nigeria (80 / 100)
 13. Iraq (79 / 100)
 14. Maldives (78 / 100)
 15. Saudi Arabia (77 / 100)
 16. Egypt (76 / 100)
 17. Uzbekistan (74 / 100)
 18. Myanmar (71 / 100)
 19. Laos (71 / 100)
 20. Vietnam (71 / 100)
 21. Central African Republic (70 / 100)
 22. Algeria (70 / 100)
 23. Turkmenistan (69 / 100)
 24. Mali (68 / 100)
 25. Mauritania (67 / 100)
 26. Turkey (66 / 100)
 27. China (65 / 100)
 28. Ethiopia (65 / 100)
 29. Tajikistan (65 / 100)
 30. Indonesia (65 / 100)
 31. Jordan (65 / 100)
 32. Nepal (64 / 100)
 33. Bhutan (64 / 100)
 34. Kazakhstan (63 / 100)
 35. Morocco (63 / 100)
 36. Brunei (63 / 100)
 37. Tunisia (63 / 100)
 38. Qatar (62 / 100)
 39. Mexico (59 / 100)
 40. Kenya (61 / 100)
 41. Russian Federation (60 / 100)
 42. Malaysia (60 / 100)
 43. Kuwait (60 / 100)
 44. Oman (59 / 100)
 45. United Arab Emirates (58 / 100)
 46. Sri Lanka (58 / 100)
 47. Colombia (58 / 100)
 48. Bangladesh (58 / 100)
 49. Palestinian Territories (58 / 100)
 50. Azerbaijan (58 / 100)

 

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.