മാരാമൺ കൺവൻഷനിൽ ഇനി മുതൽ രാത്രി യോഗങ്ങളില്ല

 

മാരാമൺ: വൈകീട്ട് ആറര മുതൽ എട്ടുവരെ നടത്തിയിരുന്ന സായാഹ്ന യോഗങ്ങളുടെ സമയം പുനക്രമീകരിച്ചു. വൈകുന്നേരം 5.00 ന് പൊതുയോഗം ആരംഭിച്ച് 6.30 ന് അവസാനിക്കും. സ്ത്രീകൾക്കും ഈ യോഗങ്ങളിൽ പങ്കെടുക്കാം. രാത്രിയിലെ യോഗങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്നതിനെച്ചൊല്ലി കഴിഞ്ഞ വർഷങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു. മുൻ വർഷങ്ങളിലെ പ്രതിഷേധവും നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുത്തു കൂടിയാണ് മാർത്തോമ സഭയുടെ നടപടി. സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും. ഫെബ്രുവരി പത്തുമുതൽ പതിനേഴുവരെയാണ് കോഴഞ്ചേരിയിൽ മാരാമൺ കൺവെൻഷൻ നടക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.