ലേഖനം:ആരാധന അലങ്കാരം ആകുന്നുവോ? | ബ്ലെസ്സൺ ജോൺ

മാറി വരുന്ന മുഖങ്ങളിൽ ആരാധനയുടെ അർത്ഥം മാറി പോകുന്നുവോ ?
ആരാധിച്ചു വന്ന ഒരു തലമുറയിൽ നിന്നും നാം ആരാധന കാണുന്ന ഒരു തലമുറയിൽ എത്തി നിൽക്കുന്നുവോ എന്നൊരു തിരിഞ്ഞു നോട്ടം ആവശ്യമാണ്.
ഇന്ന് നമ്മുടെ കൂട്ടായ്മകളുടെ അഭിവാജ്യ ഘടകമായി തീർന്നിരിക്കുന്നു പ്രൈസ് ആൻഡ് വർഷിപ് ലീഡേഴ്‌സ്. ശബ്ദ മാധുര്യം കൊണ്ടും അവതരണം കൊണ്ടും ആകർഷിക്കുവാൻ കഴിയുന്നവരും കൃപയുള്ളവരും ഇതിനായി മുന്നിട്ടു വന്നിട്ടുണ്ട്.വളരെ നല്ലതു തന്നെ. എന്നാൽ ജനം ആരാധിക്കുവാൻ മറന്നുപോകുന്നുവോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.പലവേദികളിലും ജനം വെറും കാഴ്ചക്കാർ ആയി തീരുന്നതു കാണാം.

post watermark60x60

ആധുനിക സംഗീത സംവിധാനങ്ങൾ ആരാധനകളിൽകയറി
കൂടിയപ്പോൾ ജനം വെറും കാഴ്ചക്കാർ ആയി തീരുന്നു.

ഇപ്രകാരം ദൃശ്യസുഖം നൽകപ്പെടുന്ന ഒന്നാകരുത് ആരാധന.
ദാവീദ് രാജാവ് യെഹോവയുടെ പെട്ടകത്തിനുമുന്പിൽ നൃത്തം ചെയ്തു ആരാധിച്ചു. മീഖാലിന്റെ കാഴ്ച്ചയിൽ വളരെ വികൃതമായൊരു അനുഭവമായിരുന്നു അത്.
ദാവീദ് ഒരു ഷോ കാണുകയല്ലായിരുന്നു താൻ ആരാധിക്കുകയായിരുന്നു.താൻ അതിൽ ഉൾപ്പെട്ടിരുന്നു,
ഭാഗമായിരുന്നു.എന്നാൽ മീഖൾ കിളിവാതിൽ കൂടെ ഒരു ഷോ ആണ് കാണുവാൻ ആഗ്രഹിച്ചത് താൻ അതിൽ ഉൾപ്പെട്ടിരുന്നില്ല.
ആരാധനകൾ സംഗീത സംവിധാനങ്ങളുടെ ബഹുത്വത്തിലൂടെ ദൃശ്യസുന്ദരമാകുമ്പോൾ നമ്മുക്ക് നഷ്ടമാകുന്നത് കൈത്താളത്തിന്റെ മാറ്റൊലി, ആത്മാവിന്റെ ഞരക്കങ്ങൾ. ആരാധിച്ചു തൃപ്തിപ്പെട്ടിരുന്ന പലരും
ഇന്ന് ലഭ്യമായത് ഭക്ഷിച്ചു സംതൃപ്തരാകുകയാണ്.

Download Our Android App | iOS App

ബുദ്ധിയുള്ള ആരാധനയായി
നമ്മുടെ ആരാധനകൾ തീരേണം.

കാഴ്ചക്കാർ നമ്മുടെ ആരാധനകളിൽ കൂടുമ്പോൾ വിടുതലുകൾ കുറയുന്നു.
ആരാധനകളിൽ ആരാധന വെളിപെടുവാൻ തക്കവണ്ണം ബുദ്ധിയുള്ള ആരാധന നമ്മുക്കൊരുക്കാം. കാഴ്ചക്കാരിയായ മീഖാളിനു ഒരു സന്തതിയെ ദാവീദിന് നൽകുവാൻ കഴിഞ്ഞില്ല.വിടുതൽ എന്നിൽ നടക്കേണമെങ്കിൽ ഞാൻ ആരാധിക്കേണം.

അമിത സംഗീത
സംവിധാനങ്ങളിൽ ആരാധന
വേദി പ്രകടനങ്ങൾ ആയി
തീരാതവണ്ണം, ജനം
ആരാധിക്കുവാൻ തക്കവണ്ണം നമ്മുടെ വേദികൾ പൊളിച്ചെഴുതേണ്ടതായുണ്ട്.

സങ്കീർത്തനങ്ങൾ
150:3 കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.
150:4 തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.
150:5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.
150:6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.

-ADVERTISEMENT-

You might also like