ലേഖനം:നടത്തം വഴി മുട്ടുമ്പോൾ | സാം പ്രസാദ്, മുള്ളരിങ്ങാട്

പിച്ചവെച്ചു നടക്കുന്ന കുരുന്നുകളെ കാണുന്നതും അവരുമായി സമയം ചിലവഴിക്കുന്നതും പ്രായഭേദമെന്യേ ഏവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ആവുന്ന കാലത്ത് ഓടി നടന്നു കാര്യങ്ങൾ ചെയ്തിരുന്നവർ ഒരടി പോലും നടക്കാൻ കഴിയാതെ ഭാരപ്പെടുന്നത് കാണുന്നതോ..? അത് കൺകളെ ഈറനണിയിപ്പിക്കുന്ന കാഴ്ചയാണ്.

മാനുഷികമായി ഒരു മനുഷ്യന് ആരോഗ്യവാനായ മറ്റൊരാളുമായൊത്ത് നടക്കാൻ തടസ്സമായി അനേക കാര്യങ്ങൾ ഉണ്ട്. അങ്ങനെയുള്ള ചില കാര്യങ്ങൾ ദൈവവഹിതപ്രകാരമുള്ള ഒരു വിശ്വാസിയുടെ നടപ്പുമായി നമുക്കൊന്നു താരതമ്യം ചെയ്യാം.

1. പക്വത

ജനിച്ചു വീഴുന്ന കുരുന്നുകൾക്ക് മറ്റൊരാളുടെ സഹായമില്ലാതെ നടക്കുക പ്രയാസമാണ്. ഭയവും, വീഴ്ച്ചകളും അവരെ തളർത്തി കളയും. എന്നാൽ ശാരീരികമായും മാനസികമായും പക്വത കൈവരിക്കുമ്പോൾ തങ്ങളെ നടക്കാൻ പഠിപ്പിച്ച വരെ പിന്നിലാക്കി നടക്കാൻ അവർ പ്രാപ്തരായി മാറുന്നു.

ദൈവഹിതപ്രകാരം നടക്കാൻ ഒരു വിശ്വാസിക്കു തടസ്സമാകുന്നതും ഈ ആത്മീയ പക്വത കുറവാണ്. ആത്മീയ പക്വത കുറവുമൂലം വീഴ്ച്ചകൾ സംഭവിച്ചവരും, എഴുന്നേൽക്കാൻ കഴിയാതെ നില പരിചായവരും ഏറെയാണ്. അങ്ങനെ സംഭവിച്ചേക്കാവുന്ന വീഴ്ച്ചകൾക്ക് തടയിണ വയ്ക്കണമെങ്കിൽ ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നവരായി നാം തീരണം. ദൈവവചനത്തിലൂടെ മാത്രമേ ഈ പക്വത കൈവരിക്കാൻ നമുക്ക് കഴിയൂ. കാലപ്പഴക്കമാണ് പക്വതയുടെ അടിസ്ഥാനമെന്ന് ചിന്തിക്കുന്നവർ ഇന്ന് ഏറെയാണ്. എന്നാൽ രക്ഷിക്കപ്പെട്ട വർഷമോ., വിശ്വാസ പാരമ്പര്യമോ അല്ല ഈ പക്വത നിശ്ചയിക്കുന്നത്.
എബ്രായ ലേഖനകാരൻ അതിനെ വ്യക്തമാക്കുന്നത് നമുക്ക് ശ്രദ്ധിക്കാം.

“കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.” (എബ്രാ- 5:12-14)

പ്രായമേറെ ആയിട്ടും പാലു മാത്രം കുടിച്ച് കട്ടിയായുള്ളവ സ്വീകരിക്കാനാകാത്ത ശരീരപ്രകൃതിയോടെ ജീവിക്കുന്നവർക്ക് ആരോഗ്യവാനായ ഒരു വ്യക്തി നടക്കും പോലെ നടക്കാൻ ആകാത്തതുപോലെ, വചന വായനയും പ്രാത്ഥനയും ഇല്ലാത്ത ഒരു വ്യക്തിക്ക് ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ നടക്കാൻ സാധിക്കുകയില്ല. അതു കൊണ്ട്,
പ്രായമായിട്ടും പക്വത പ്രാപിക്കാതിരിക്കുന്ന മക്കളെ ഓർത്ത് മാതാപിതാക്കൾ ദുഖിക്കുന്നതുപോലെ സ്വർഗ്ഗീയ പിതാവും നമ്മുടെ ആത്മീയ പക്വത കുറവിനെ ഓർത്ത് ദുഖിക്കുന്നോ എന്ന് പരിശോദിക്കാൻ നാം തയ്യാറാകണം.

2. രോഗങ്ങൾ, വീഴ്ച്ചകൾ

ചില രോഗങ്ങളും, വീഴ്ച്ചകളും കീഴ്പ്പെടുത്തിയതുമൂലം പെടുന്നനെ കിടക്കകളെ മാത്രം ശരണമാക്കി ദിനരാത്രങ്ങൾ കഴിച്ചുകൂട്ടുന്നവർ ഏറെയാണ്. ആരോഗ്യവാന്മാരായി നടന്നിരുന്ന അവരുടെ കാലുകൾക്ക് കൂച്ചുവിലങ്ങിട്ട പോലെ ദൈവഹിതപ്രകാരം നടക്കാൻ ആഗ്രഹിക്കുന്ന വിശ്വാസിയെ കടന്നുപിടിക്കുന്ന രോഗങ്ങളും വീഴ്ച്ചകളും ഏറെയാണ്. വ്യക്തിപരമായ പ്രശ്നങ്ങൾ രോഗങ്ങളെപ്പോലെ നമ്മെ കാർന്നു തിന്നാനും. വ്യക്തി ജീവിതത്തിലെ വീഴ്ച്ചകൾ നമ്മെ ഇരുത്തിക്കളയാനും സാധ്യതകൾ ഏറെയാണ്. ദൈവഹിതത്തിനനുസരിച്ചുള്ള നമ്മുടെ നടപ്പിന് ഇവ വിഗാതമായി തീരാതിരിക്കണമെങ്കിൽ ശിംശോനെ മാതൃകയാക്കി മടിയിൽ കിടന്നുറങ്ങാതെ, യോസേഫിനേപ്പോലെ ഓടാൻ നാം തയ്യാറാകണം. പാപത്തിന്റെ തൽക്കാല ഭോഗത്തെ തൃണവൽക്കരിച്ച് ദൈവജനത്തിന്റെ കഷ്ടത്തെ ശിരസ്സാൽ വഹിക്കാൻ മോശയെപ്പോലെ നമുക്കാകുന്നെങ്കിൽ പ്രതികൂലങ്ങളെ തട്ടി തെറിപ്പിച്ച് ദൈവഹിതപ്രകാരം നടക്കാൻ നമുക്ക് സാധിക്കും.

3. ആധുനികത

ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്ത് അമ്മാനമാടുന്ന മനുഷ്യൻ പഴമക്കാരുടെ ശീലങ്ങൾ പലതും ഇന്നു മറന്നു. വാഹനങ്ങളുടെ പെരുപ്പം ഗ്രാമങ്ങളെപ്പോലും കീഴ്പ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ അയൽക്കാരന്റെ വീട്ടിലേക്കു പോകുവാൻ പോലും വാഹനങ്ങൾ ഉപയോഗിക്കുന്നവരായി ഏവരും മാറി. പിന്നീട് നടക്കാൻ ഇഷ്ടപ്പെടാത്ത തലമുറ രോഗങ്ങൾക്ക് അടിമപ്പെട്ടപ്പോൾ ട്രെഡ്മിൽ പോലുള്ള ക്രിത്രിമ നടത്തത്തിലേക്കു വരെ തിരിഞ്ഞു.

ഇതേ വിധമെന്നോണം വിശ്വാസിയുടെ ദൈവഹിതപ്രകാരമുള്ള നടപ്പിനെ സാരമായി ബാധിച്ച കന്നാണ് ആധുനികത. ദൈവ വഴികളിൽ നടക്കാത്തതിന്റെ ദുരന്തങ്ങൾ തേടിയെത്തുന്നു എന്നറിയുമ്പോൾ ക്രിത്രിമ ആത്മീയതയുടെ മുഖം മൂടികൾ കൊണ്ട് തന്നെത്താൻ മറക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.