ലേഖനം:”ഉള്ളത് പറഞ്ഞാൽ” | Evg.ജിംസൺ പി റ്റി

“കരുതൽ”

“എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന് നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക;അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.”(mathew 17:27)

കുറെക്കാലം മുൻപ് ഒരു പൊതുവേദിയിൽ വച്ച് ഒരു ഗായകൻ ഇമ്പമായ രീതിയിൽ സങ്കീർത്തനം23 പാടി. സദസ്സ് ഒന്നാകെ കരഘോഷംകൊണ്ട് അതിനെ സ്വീകരിച്ചു. പിന്നെ അൽപംകഴിഞ്ഞപ്പോൾ,ഒരു വൃദ്ധനായ ഭക്തൻ അതേ സങ്കീർത്തനം മെല്ലെ മെല്ലെ തന്റെ പ്രാർത്ഥനയായി ഉരുവിട്ടു. ആൾക്കൂട്ടത്തിന്റെ മിഴികൾ നനഞ്ഞ്തുടങ്ങി. അന്തരീക്ഷം ആകെ മൂകമായി. അതിനുശേഷം ഗായകൻ തന്നോട്തന്നെ പറഞ്ഞു, എനിക്ക് സങ്കീർത്തനം അറിയാം.. അദ്ദേഹത്തിന് ഇടയനെയും.. അനുഭവങ്ങൾഇല്ലാത്ത പ്രവർത്തികൾ ഒക്കെയും,കാതുകൾക്ക് ഇമ്പമായി ഭവിക്കുമ്പോൾ,അനുഭവിച്ചറിഞ്ഞ കരുതലുകളിൽ നിന്ന് ഉയരുന്ന പ്രാർത്ഥനകൾ വളരെ ഫലവത്തായി മാറും എന്നതിന് തർക്കമില്ല….

ഈ ലോകത്തിലെ ഏതു മനുഷ്യനും ഒരുപോലെ ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും ആയ ഒന്നാണ് തന്നെ കരുതാൻ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ ഇന്നിന്റെ ആവശ്യങ്ങൾ നടന്നു കാണുവാൻ അത്ഭുത്തോടെ നോക്കുന്നവർ ആണ് ഭൂരിഭാഗം പേരും. ദൈവം എന്ന ശബ്ദത്തിന്റെ മറ്റൊരു ധ്വനി ‘കരുതുന്നവൻ’ തന്നെയാണ് എന്നു തോന്നുമാറ് ഒരുപാട് കരുതലിന്റെ കഥകൾ ബൈബിളിൽ കാണുവാൻ സാധിക്കും..
ഉൽപത്തിയുടെ ആരംഭത്തിൽതന്നെ പാപത്തിൽ വീണ മനുഷ്യന്റെ നഗ്നത മറയ്ക്കാൻ ആട്ടുകൊറ്റനെ കരുതിയ ദൈവം. ദൈവിക ബന്ധം അറ്റുപോകുമ്പോഴല്ലെ പലപ്പോഴും നിലവിളി ഉയരുന്നതും,തങ്ങളെതന്നേ അവർ തിരിച്ചറിയുന്നതും. സൃഷ്ടാവാകും ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ മടിച്ച അവർക്ക് വേണ്ടി ആ പിതാവാം ദൈവത്തിന് ഒരു കരുതൽ ഉണ്ടായിരുന്നു.
ഇത് ഒരു തരത്തിൽ പറഞ്ഞാൽ സ്നേഹത്തിന്റെ പ്രകടനം അല്ലെ. മറ്റുള്ളവരുടെ ലജ്ജാകരമായ പ്രവർത്തിയെ മൂടുവാനും,മറയ്ക്കുവാനും സ്നേഹം അനിവാര്യമാണ്. അതും ഒരുതരത്തിലുള്ള കരുതൽ തന്നെയാണ്..
ഭവനം വിട്ടോടിയ ഹാഗാറിനു വേണ്ടി ദൈവം കരുതൽ ഒരുക്കി. യജമാനത്തി ആയ സാറയെ താങ്ങാൻ ആവുന്നില്ല അവൾക്ക്. കുടുംബ ബന്ധത്തിലും,ജോലി മേഖലയിലും കഠിന സമ്മർദ്ദം നൽകുന്ന നേതൃത്വത്തിന് നിഴലാണ് സാറ.. അതേ,ഒളിച്ചോടാതെ തരമില്ലാ. എന്നിട്ടും,അവളുടെ യാത്രകളെ തടയുന്ന ദൈവദൂതൻ അവൾക്ക് പ്രത്യക്ഷനായി. ജീവിതത്തെ വെറുത്തും പ്രതീക്ഷ നഷ്ടപ്പെട്ട് ഓടുന്നവർക്കും അഭയം നൽകുന്ന ഒരു കരുതൽ ദൈവത്തിന്റെ പക്കലുണ്ട്. അങ്ങനെ എത്രയായ അനുഭവ സാക്ഷ്യങ്ങൾ.

post watermark60x60

പത്രോസിനും,കരുതിയ കർത്താവിനെ പറ്റി ആഴമേറിയ വെളിപ്പാട് പറയുവാനുണ്ട്. 1peter 5:7- “അവൻ നിങ്ങൾക്കുവേണ്ടി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾക” ശ്രേഷ്ടകരമായ ഈ വെളിപ്പാട് തനിക്കു പകർന്നു കിട്ടിയത് ജീവിതാനുഭവത്തിൽ നിന്നായിരുന്നു..
കടലിലെ മത്സ്യത്തിന്റെ വയറ്റിലും നികുതിപ്പണം
കരുതിവച്ചിട്ടുണ്ട് എന്നുള്ള ആഴമേറിയ ഉൾക്കാഴ്ച്ച ലഭിച്ചത് അനുസരണത്തോടെ അവന്റെ വാക്കുകേട്ട് ഇറങ്ങിയപ്പോഴാണ്. ഗലീല സാഗരത്തിൽ മീനുകൾക്ക് പഞ്ഞം ഇല്ലാ. മീൻ പിടിച്ച് വിറ്റ് നീ നികുതി അടച്ചുകൊള്ളാൻ പറഞ്ഞാൽ പത്രോസ്സിനെ സംബന്ധിച്ച് easy ആയ കാര്യമാണ്. എന്നാൽ മീനിന്റെ വായ്ക്കകത്ത് നിനക്കുവേണ്ട കരുതൽ ഉണ്ട് എന്ന് വിശ്വസിക്കാനും, അതു കാണുവാനും,അതിനു പത്രോസ് എടുത്തുവച്ച ചുവടുവയ്പ്പും വളരെ അഭിനന്ദനാർഹം ആണ്. കരുതുന്നവൻ എന്നു പ്രസംഗിക്കാൻ എളുപ്പമാണ്. എന്നാൽ പ്രവർത്തിതലത്തിലേക്ക് ചുവട് എടുത്ത് വയ്ക്കാനാണ് പ്രയാസം. പത്രോസ് അതിനു തയ്യാറായി. ചോദ്യം ചെയ്യാതെ,സംശയിക്കാതെ ഇറങ്ങി തിരിച്ചു.
പത്രോസിന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച,താഴ്ച്ചകൾ ഉണ്ടായിട്ടുണ്ട്. യേശു തന്നെയാണോ എന്ന സംശയത്തിൽ പലരും പടകിൽ ഇരുന്നപ്പോൾ ധൈര്യസമേതം പുറത്തിറങ്ങി കടലിൽ നടന്നവനാണ് ഈ വ്യക്തി. എന്നാൽ കണ്ട് മുങ്ങിയപ്പോൾ രക്ഷിക്കുന്ന കരമായി ആ കരുതൽ അവൻ അനുഭവിച്ചു. തീർന്നില്ലാ, ശക്തമായ വെളിപ്പാട് ഒരിക്കൽ പറഞ്ഞു,, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു. അല്പം കഴിഞ്ഞപ്പോൾ വെളിപ്പാട് പറഞ്ഞ നാവുകൊണ്ട് വെളിവുകേട് പറഞ്ഞപ്പോൾ പത്രോസ് യേശുവിനാൽ തിരുത്തപ്പെട്ടു. കരുതലിന്റെ അകത്ത് തിരുത്തൽ അനുഭവിച്ച നിമിഷം ആയിരുന്നു അത്
എന്നാൽ ലഭിച്ച വെളിപ്പാട് ശ്രേഷ്ടമായിരുന്നു. കർത്താവ് പറഞ്ഞു, ഈ വെളിപ്പാടിനാൽ ഞാൻ എന്റെ സഭയെ പണിയും. എങ്കിലും ക്രൂശീകരണ സമയത്ത് അരുമനാഥനെ തള്ളിപറഞ്ഞ ഈ പത്രോസിനെ ആ നല്ല നാഥൻ തിരികെ കൊണ്ടുവന്നു. സഭയുടെ നേതൃത്വത്തിലാക്കി,ഉത്തരവാദിത്തം കൈമാറിയപ്പോൾ കരുതലിന്റെ അകത്തുള്ള പ്രോത്സാഹനം പത്രോസ് തിരിച്ചറിയുകയായിരുന്നു.
പ്രിയമുള്ളവരെ ജീവിതത്തിൽ എപ്പോഴെങ്കിലും ആശകൾ നഷ്ടപ്പെടാത്തവരായും,ക്ഷീണിച്ചു പോകാത്തവരായും ആരും ഇല്ലാ. പരാജയത്തിന്റെ കൈപ്പ് അനുഭവിക്കേണ്ട സാഹചര്യങ്ങളും കടന്നു വന്നേക്കാം. എന്നാൽ നമ്മെ നന്നായി അറിയുന്ന ഒരുവനുണ്ട്. അതുകൊണ്ട് “അവൻ നിങ്ങൾക്കുവേണ്ടി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും ഈ 2019 ലും അവന്റെമേൽ ഇട്ടുകൊൾവിൻ”…

-ADVERTISEMENT-

-ADVERTISEMENT-

You might also like