95-മത് കുമ്പനാട് കൺവൻഷനു ഇന്ന് തുടക്കം

ജിബിൻ ഫിലിപ്പ് തടത്തിൽ

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ് ദൈവസഭയുടെ 95-മത് ജനറൽ കൺവൻഷനു ഇന്ന് തുടക്കം കുറിക്കുന്നു. എട്ടു ദിവസം നീണ്ടു നിൽക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുവാൻ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന വിശ്വാസികൾ പങ്കെടുക്കുന്നു.

“വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും” എന്നതാണ് ഇത്തവണത്തെ കൺവെൻഷൻ തീം.
രാവിലെ 5 മുതൽ രാത്രി 9 വരെ തുടർമാനമായി വിവിധ വേദികളിൽ ആത്മീയ യോഗങ്ങൾ നടക്കും, പാസ്റ്റേഴ്സ്, സഹോദരിമാർക്ക്, യുവജനങ്ങൾക്ക് വിദ്യാർത്ഥികൾക്കും വിവിധ വിഭാഗങ്ങളായി പ്രത്യേക യോഗങ്ങൾ നടക്കും.

ഇന്ന് വൈകിട്ട് 5:30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും, ജനറൽ സെക്രട്ടറി പാസ്റ്റർ കെ സി ജോൺ അദ്ധ്യക്ഷൻ ആയിരിക്കും. എല്ലാ ദിവസവും അനുഗ്രഹിതരായ ദൈവ ദാസൻന്മാർ ദൈവ വചനം സംസാരിക്കും.

post watermark60x60

പാസ്റ്റർ റോയി പൂവക്കാല, ബ്രദർ സജി വെൺമണി, ബ്രദർ യേശുദാസ് ജോർജ് എന്നിവരുടെ നേതൃതത്തിലുള്ള 30 അംഗ കൺവൻഷൻ ക്വയറിനെ കൂടാതെ ഡോ. ബ്ലസൻ മേമന, പെർസീസ് ജോൺ, സ്റ്റീവ് സാമുവേൽ ദേവസി തുടങ്ങിയവർ അതിഥി ഗായകരായി എത്തും.

കൺവൻഷനു വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like