ഹിന്ദി പാഠാവലിയുമായി ഐ.പി.സി മഹാരാഷ്ട്ര സൺ‌ഡേസ്കൂൾ അസോസിയേഷൻ

നവിമുംബൈ: ഐ.പി.സി സൺ‌ഡേ സ്കൂൾ അസോസിയേഷൻ കുമ്പനാട് നിന്നും പ്രസിദ്ധീകരിച്ച സൺഡേ സ്കൂൾ പാഠാവലിയുടെ ഹിന്ദി പരിഭാഷ ജനുവരി 12 ശനിയാഴ്ച വൈകിട്ട് 6ന് നവിമുംബൈ ഐപിസി നെറുൽ സെക്ടർ 2 ഗ്രേറ്റ്‌ ഈസ്റ്റേൺ ഗാലറിയ 107 ഹാളിൽ വച്ച് സൺ‌ഡേ സ്കൂൾ ഡയറക്ടർ ജോൺ വര്ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ. എ. മാത്യു നിർവഹിച്ചു.സെക്രട്ടറി ഡോ. സജി മാത്യു നേതൃത്വം നൽകി. തദ്ദേശീയരായ കുഞ്ഞുങ്ങൾ വചനം പഠിക്കണം എന്ന ഉദ്ദേശ്യത്തോടെ ആണ്‌ മഹാരാഷ്ട്ര സൺ‌ഡേ സ്കൂൾ അസോസിയേഷൻ പ്രവർത്തകർ ഇതിനു ഇറങ്ങി തിരിച്ചത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like