ക്രൈസ്തവ എഴുത്തുപുരയ്ക്ക് പുതിയ നേതൃത്വം

തിരുവല്ല: മലയാള ക്രൈസ്തവ സമൂഹത്തിൽ ചുരുങ്ങിയ വർഷങ്ങൾകൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടിയ ക്രൈസ്തവ എഴുത്തുപുരയ്ക്ക് പുതിയ നേതൃത്വം.

ജനറൽ പ്രസിഡന്റായി ജോൺസൻ വെടിക്കാട്ടിൽ, വൈസ് പ്രസിഡന്റുമാരായി ഷൈജു മാത്യു (മീഡിയ), ഡാർവിൻ എം വിൽസൻ (പ്രോജക്റ്റ്), ജനറൽ സെക്രട്ടറിയായി പാസ്റ്റർ. ബ്ലെസൻ ചെറിയനാട്, ജോയിന്റ് സെക്രട്ടറിമാരായി ബിനു വടക്കുംചേരി (പ്രോജക്റ്റ് ),എബിൻ അലക്സ് (മീഡിയ), ജനറൽ ട്രെഷററായി സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, പ്രമോഷണൽ സെക്രട്ടറിയായി ഫിന്നി കാഞ്ഞങ്ങാട്, പബ്ലിക്കേഷൻ ഡയറക്ടറും ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായി ആഷേർ.കെ മാത്യു, ക്രൈസ്തവ എഴുത്തുപുര മാഗസിൻ ചീഫ് എഡിറ്ററായി പാസ്റ്റർ.ജെ.പി വെണ്ണിക്കുളം, മീഡിയ ഡയറക്ടറായി ജിൻസ് കെ മാത്യൂ, പ്രോഗ്രാം & ഇവന്റ് ഡയറക്ടറായി ജെറ്റ്സൻ സണ്ണി, മിഷൻ ഡയറക്ടറായി ഷെബു തരകൻ എന്നിവരെ ഡിസംബർ 26 ന് കൂടിയ ക്രൈസ്തവ എഴുത്തുപുര മാനേജിങ് കൗൺസിൽ നിയമിച്ചു. വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു.

ജനറൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോൺസൻ വെടിക്കാട്ടിൽ അറിയപ്പെടുന്ന എഴുത്തുകാരനും ഗാനരചയിതാവും സംഘാടകനും ക്രൈസ്തവ എഴുത്തുപുര സ്ഥാപകാഗംങ്ങളിൽ ഒരാളും മുൻ വൈസ് പ്രസിഡന്റും പത്തനംതിട്ട, തടിയൂർ സ്വദേശിയുമാണ്. ജനറൽ സെക്രട്ടറി പാസ്റ്റർ. ബ്ലെസൻ ചെറിയനാട് അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും ക്രൈസ്തവ എഴുത്തുപുര മുൻ പ്രൊജക്റ്റ് ഡയറക്ടറും ആലപ്പുഴ, ചെറിയനാട് ആല നവജീവൻ സഭാ ശുശ്രൂഷകനുമാണ്. ജനറൽ ട്രഷറർ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ ഡൽഹിയിലെ ക്രൈസ്തവ സമൂഹത്തിൽ സുപരിചിതനും മികച്ച സംഘാടകനും ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടറും മുൻ ഡൽഹി സ്റ്റേറ്റ് ചാപ്റ്റർ സെക്രട്ടറിയും പത്തനംതിട്ട കുമ്പനാട് സ്വദേശിയുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.