നവവത്സര സമ്മാനമായി ക്രൈസ്തവ എഴുത്തുപുരയുടെ 17-മത്‌ മെഡിക്കൽ ക്യാമ്പ് നടന്നു

ഷാജി ആലുവിള

കൊഴുവല്ലൂർ: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും, എഴുത്തുപുര സാമൂഹിക സംഘടനയായ ശ്രദ്ധയും ചേർന്നു ചെങ്ങന്നൂർ, കൊഴുവല്ലൂരിൽ വച്ച് പതിനേഴാമത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

മല്ലശ്ശേരിൽ ശ്രീ. രാജുവിന്റെ ഭാവനാങ്കണത്തിൽ വെച്ച് എഴുത്തുപുര ജനറൽ പ്രസിഡന്റ്‌ ജോൺസൺ വെടിക്കാട്ടിലിന്റെ അധ്യക്ഷതയിൽ, ചെങ്ങന്നൂർ എം.എൽ.എ. ശ്രീ സജി ചെറിയാൻ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. കേരളം കണ്ട വലിയ ജലപ്രളയ ദുരന്തത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ നസീമമായ സാമൂഹിക പ്രവർത്തനത്തെ താൻ പ്രശംസിച്ചു. വിശ്വാസത്തിലൂടെ പ്രാർത്ഥനയും, പ്രാർത്ഥനയിലൂടെ പ്രവർത്തിയും ഉണ്ടെങ്കിൽ മാത്രമേ വിശ്വാസികൾക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാകയുള്ളു എന്നും അതിന് ഉദാഹരണമാണ് എഴുത്തുപുരയെന്നും ശ്രീ. സജി ചെറിയാൻ ഓർമിപ്പിച്ചു.

ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് സ്വാഗതവും, ജനറൽ സെക്രട്ടറി പാസ്റ്റർ ബ്ലെസൻ ചെറിയനാട് എഴുത്തുപുരയെ സമൂഹത്തിനു പരിചയപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിന് ശേഷം ഷാജി ആലുവിള, ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ്‌ കെ.കെ. സതീഷ്, ശ്രദ്ധ ഡയറക്ടർ ഡോ. പീറ്റർ ജോയി എന്നിവർ ആശംസയും കെ.ഇ. ചാപ്റ്റർ സെക്രട്ടറി സുജ സജി നന്ദിയും അറിയിച്ചു. പ്രസിഡന്റ്‌ ജിനു വർഗ്ഗീസ് ഉൽഘാടന സമ്മേളനത്തിന് നേതൃത്വം നൽകി. ഷോളി വർഗ്ഗീസ്, പാസ്റ്റർ ബെൻസൺ, പാസ്റ്റർ രാജൻ യോഹന്നാൻ എന്നിവർ ക്യാമ്പിന് മേൽനോട്ടം വഹിച്ചു.
ഇരുനൂറിൽ പരം രോഗികളെ ഡോ. ശില്പ സാമുവേൽ സൂസൻ, ഡോ. നിതിൽ ആൻ വർഗ്ഗീസ് എന്നിവർ പരിശോധിച്ചു നിർദ്ദേശങ്ങൾ നൽകി. ഷാന്റി. പി. ജോൺ, ജൂബി മറിയം ജോൺ എന്നിവരുടെ സേവനം മികവുറ്റതായിരുന്നു. ക്യാമ്പിനോട് അനുബന്ധിച്ചു ഇന്ന് വൈകിട്ട് നടക്കുന്ന സുവിശേഷ മഹായോഗത്തിൽ പാസ്റ്റർ സാം ജോസഫ് കുമരകം പ്രസംഗിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like