വായനക്കാർക്ക് ക്രൈസ്തവ എഴുത്തുപുരയുടെ പുതുവത്സര സമ്മാനം; ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പുറത്തിറക്കി

ദുബായ്: മലയാള ക്രൈസ്തവ സമൂഹത്തിലെ ഏറ്റവും വലിയ ന്യൂസ് പോർട്ടലായ ക്രൈസ്തവ എഴുത്തുപുര അതിന്റെ നവീകരിച്ച ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ ജനുവരി 1ന് പുറത്തിറക്കി. പ്ലേയ് സ്റ്റോറിൽ ‘Kraisthava Ezhuthupura’ എന്ന് തിരഞ്ഞാൽ ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. (ഡൗൺലോഡ് ലിങ്ക് ചുവടെ) നവീന സാങ്കേതിക വിദ്യയുപോയഗപ്പെടുത്തി ഏറ്റവും ലളിതവും സൈസ് കുറച്ചും ആർക്കും എളുപ്പം ഉപയോഗിക്കാൻ പറ്റുന്നതുമായ മൊബൈൽ ആപ്പ് ആണ് പുറത്തിറക്കിയിരിക്കുന്നത്. ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക് ലൈവുകളും, KEFA TV യൂ ടുബ് വീഡിയോകൾ കാണുവാനും റാഫ റേഡിയോ കേൾക്കുവാനും, ക്രൈസ്തവ എഴുത്തുപുര മാസിക വായിക്കുവാനും ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നാളുകളായുള്ള വായനക്കാരുടെ അഭ്യർത്ഥനയെ മാനിച്ചാണ് ഇപ്പോൾ പുതിയ ആപ്ലികേഷൻ വായനക്കാർക്കായി ക്രൈസ്തവ എഴുത്തുപുര പുറത്തിറക്കിയത്. ഐ.ഓ.എസ് പ്ലാറ്റ്ഫോമിലും അപ്ലിക്കേഷൻ ഉടൻ തന്നെ ലഭ്യമാകും എന്ന് ക്രൈസ്തവ എഴുത്തുപുര മീഡിയ വിഭാഗം അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി എഴുത്തുപുരയുടെ ബീറ്റ വേർഷൻ ടെസ്റ്റ് ആപ്ലികേഷൻ പ്ലെയ്സ്റ്റോറിൽ ലഭ്യമായിരുന്നെങ്കിലും അത് ഔദ്യോഗികമായി പുറത്തു വിട്ടിരുന്നില്ല.

ഔദ്യോഗിക കണക്കുകൾ പ്രകാരം അയ്യായിരത്തിനും ആറായിരത്തിനും ഇടയിൽ വായനക്കാർ വാർത്തകളും ലേഖനങ്ങളും വായിക്കുവാൻ നിത്യേന എഴുത്തുപുരയുടെ വെബ്സൈറ്റ് സന്ദര്ശിക്കാറുണ്ട്. 50,000 ൽ പരം ആളുകൾ ക്രൈസ്തവ എഴുത്തുപുരയെ ഫേസ്ബുക്കിലും ഫോളോ ചെയ്യുന്നുണ്ട്.

post watermark60x60

റിവൈവ് ഇന്ത്യ വെബ് ടെക്നോളോജിസ് ആണ് ക്രൈസ്തവ എഴുത്തുപുരയ്ക്കു വേണ്ടി പുതിയ ആപ്പ് അണിയിച്ചൊരുക്കിരിക്കുന്നത്.

ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക: https://play.google.com/store/apps/details?id=com.kraisthava.ezhuthupura

-ADVERTISEMENT-

-ADVERTISEMENT-

You might also like