ഐ.പി.സി വാളകം സെന്റർ നവതി കൺവൻഷനു അനുഗ്രഹീത തുടക്കം

കോലഞ്ചേരി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ വാളകം സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം.സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി കുര്യൻ ഉത്ഘാടനം നിർവഹിച്ച മീറ്റിംഗിൽ പാസ്റ്റർ കെ.ജെ. തോമസ്, കുമളി വചന ശുശ്രൂഷ നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ കെ.എം. ജോസഫ്, റ്റി. വൽസൻ ഏബ്രഹാം, കെ.സി.ജോൺ, ഷിബു നെടുവേലിൽ, ഫിലിപ്പ് പി. തോമസ്, സി.സി. ഏബ്രഹാം, വി.ജെ.തോമസ് എന്നിവർ വചനശുശ്രുഷ നിർവ്വഹിക്കും. വാളകം സെൻറർ ക്വയർ ഗാനശുശ്രൂഷക്കു നേതൃത്വം നൽകുന്നു. ജനുവരി 6 ഞായർ രാവിലെ 8 മണിക്ക് സംയുക്ത ആരാധനയും ശേഷം ഉച്ചക്ക് 12 മണി മുതൽ സമാപന സമ്മേളനവും നടക്കും. സമാപന സമ്മേളനത്തിൽ സാമൂഹിക- സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. സെന്റർ 90 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും, കാൻസർ& കിഡ്നി രോഗികൾക്കും പ്രത്യേക സഹായങ്ങൾ വിതരണം ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.