മലയാള മനോരമ നല്ലപാഠം പുരസ്കാരം ഡോ. മനു എം. വർഗ്ഗീസിന്

റാന്നി: നാടിന് നല്ലപാഠം പകരുന്നവർക്ക് ആദരാമർപ്പിച്ചു എണ്ണൂറാം വയൽ സി.എം.എസ് എൽ.പി സ്കൂളിൽ നല്ലപാഠം നന്മവർഷം പ്രവർത്തനങ്ങൾക്ക് തുടക്കം. നല്ലപാഠം നന്മവർഷം പുരസ്കാരങ്ങൾ രാജു ഏബ്രഹാം എം.ൽ.എ വിതരണം ചെയ്തു. റവ. യേശുദാസ് പി. ജോർജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി.ടി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, പി.ടി. മാത്യു, അന്നമ്മ വി.എം, നല്ലപാഠം ലീഡർമാരായ സോനാമോൾ സിജി, ദേവിക ബിജു, അഭിനയ രാജേഷ് എന്നിവർ പ്രസംഗിച്ചു. ഡോക്ടർ മനു എം. വർഗീസ്, ഗ്രാമ പഞ്ചായത്തംഗം കെ. ശ്രീകുമാർ, കമ്മ്യൂണിറ്റി നേഴ്‌സ് പാലിയേറ്റിവ് കെയർ ആഷാ റാണി എന്നിവർ നന്മവർഷം പുരസ്കാരം ഏറ്റുവാങ്ങി.

പൊതുജന പങ്കാളിത്തത്തോടെ നല്ലപാഠം പ്രവർത്തകർ നടത്തിയ സർവേയിലൂടെയാണ് നന്മവർഷം പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്. സർവേയിലൂടെ കുട്ടികൾ കണ്ടെത്തിയവരെ വെച്ചൂച്ചിറ ഗവ. പോളിടെക്നിക് എൻ.എസ്.എസ് കോർഡിനേറ്റർ റഫീഖ് സിറാജുദ്ധീൻ കൺവീനറായ ജഡ്ജിങ് പാനൽ വിലയിരുത്തി ജേതാക്കളെ പ്രഖ്യാപിക്കുകയായിരുന്നു. സാമൂഹിക സേവനം, ആതുര ശ്രുശൂഷ, സാന്ത്വന പരിചരണം തുടങ്ങിയ മേഖലകളിലെ അനുകരണീയമായ പ്രവർത്തന മികവിന് വെച്ചൂച്ചിറ ബി.എം.സി ഹോസ്പിറ്റൽ ഡയരക്ടർ ഡോക്ടർ മനു എം. വർഗീസ്, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് 10-ആം വാർഡ് അംഗം കെ. ശ്രീകുമാർ, പെരുന്തേനരുവി ബസേലിയോസ് മാർ ഗ്രിഗോറിയോസ് മേഴ്സി ഹോം അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ തബീഥ, വെച്ചൂച്ചിറ പഞ്ചായത്ത് കമ്മ്യൂണിറ്റി നേഴ്‌സ് പാലിയേറ്റിവ് കെയർ ആഷാ റാണി എന്നിവരെയാണ് നല്ലപാഠം നന്മവർഷം പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളിൽ സഹകാരിയും ഒരു അഭ്യൂദയകാംക്ഷിയുമാണ് ഡോ. മനു എം. വർഗ്ഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.