സുവിശേഷയോഗവും സൗജന്യ മെഡിക്കൽ ക്യാമ്പും

ചെങ്ങന്നൂർ: കോഴുവല്ലൂർ എ.ജിയുടെയും ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും മെഡിക്കൽ ക്യമ്പും നടത്തപ്പെടുന്നു. ജനുവരി 2ന് രാവിലെ ബഹുമാനപ്പെട്ട ചെങ്ങന്നുർ എം.എൽ.എ സജി ചെറിയാൻ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്യും. എഴുത്തുപുര ജനറൽ പ്രസിഡന്റ് ജോൺസൻ വെടികാട്ടിൽ അദ്ധ്യക്ഷനായിരിക്കും.
വൈകിട്ട് 6ന് ആരംഭിക്കുന്ന സുവിശേഷ യോഗം പാസ്റ്റർ രാജൻ യോഹന്നാൻ അദ്ധ്യക്ഷത വഹിക്കും സുപ്രസിദ്ധ ഉണർവ്വ് പ്രസംഗികൻ പാസ്റ്റർ സാം ജോസഫ് കുമരകം ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നതായിരിക്കും. ഡോ. നിതിൽ ആൻ വർഗ്ഗീസ് ഈ യോഗങ്ങൾക്ക് നേത്രത്വം കൊടുക്കും. എക്സൽ മിനിസ്ട്രീസ് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like