29 – മത് ബി.ജി.എ ജനറൽ കൺവൻഷൻ

പാസ്റ്റർ ഷീലു പൊയ്കയിൽ, പബ്ലിസിറ്റി കൺവീനർ

പത്തനാപുരം: പത്തനാപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബെഥേൽ ഗോസ്പൽ അസംബ്‌ളിയുടെ 29-മാതു ജനറൽ കൺവൻഷൻ പത്തനാപുരം ബെഥേൽ ഗ്രൗണ്ടിൽ വച്ച് 2019 ജനുവരി 10 മുതൽ 13വരെ നടക്കും. സഭയുടെ ജനറൽ ഓവർസിയർ ഡോ. ജോയി പി. ഉമ്മൻ ഉൽഘാടനം ചെയ്യുന്ന പ്രസ്തുത യോഗങ്ങളിൽ ഡോ. സണ്ണി ഫിലിപ്പ്, ഡോ. വിപിൻ തിമോത്തി ബോവർ, പാസ്റ്റർ ജെയിംസ് ജോർജ്, പാസ്റ്റർ ടോമി ജോസഫ്, സിസ്റ്റർ ഗ്രേസ് ഉമ്മൻ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ തിരുവചനം ശുശ്രുഷിക്കും. ശുശ്രുഷാ സമ്മേളനം, സ്നാനം, യുവജന സമ്മേളനം, സഹോദരി സമാജം, പൊതു യോഗങ്ങൾ, കർതൃമേശ, സംയുക്ത ആരാധന തുടങ്ങിയവയാണ് ഈ കൺവൻഷനിലെ പ്രധാന പ്രോഗ്രാമുകൾ, ഈ യോഗങ്ങളിൽ ബെഥേൽ ഗോസ്പൽ അസംബ്ലി കൊയർ ഗാനങ്ങൾ ആലപിക്കും. പത്തനാപുരത്തെ ഏറ്റവും വലിയ ആത്മീയ സംഗമമാണിത്, പാസ്റ്റർ എം.ഓ. അനിയന്റെ മേൽനോട്ടത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like