പി.വൈ.പി.എ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയ്ക്കുള്ള രണ്ടാംഘട്ട സഹായ വിതരണം ഇന്ന്

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ പുനരധിവാസ പദ്ധതികളുടെ ഭാഗമായി ഇടുക്കി ജില്ലയ്ക്കുള്ള രണ്ടാംഘട്ട സഹായ വിതരണം ഇന്ന് ഐ.പി.സി കട്ടപ്പന ടൗൺ സഭയിൽ രാവിലെ 10:00 മുതൽ 01:00 മണി വരെ നടത്തപ്പെടും.

സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഐ.പി.സി മിഡ് വെസ്റ്റ് റീജിയൺ പി.വൈ.പി.എ വഴി കാൽവരി പെന്തക്കോസ്റ്റൽ ചർച്ച്, ഡാളസ് നൽകുന്ന 10000 ഡോളറിന്റെ ആദ്യഗഡു ഇടുക്കി ജില്ലയിൽ ഉള്ള 9 സഭകൾക്കായി 15,000/-രൂപ വീതവും, 37 കുടുംബങ്ങൾക്ക് 10,000/- രൂപ വീതവും ആകെ 5,05,000/- (അഞ്ച് ലക്ഷത്തി അയ്യായിരം രൂപ) രൂപയുടെ ചെക്ക് ഇന്ന് വിതരണം ചെയ്യും.

ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് ഐ.പി.സി ജനറൽ കൗൺസിൽ മെമ്പറും മുൻ കേരളാ സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ ഫിലിപ്പ് പി. തോമസ്, സൺ‌ഡേ സ്കൂൾ സംസ്ഥാന ട്രഷറർ അജി കല്ലുങ്കൽ, സംസ്ഥാന കൗൺസിൽ അംഗം ബിജു വർഗീസ് രാമക്കൽമേട്‌, സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ, ജോയിന്റ് സെക്രട്ടറി സന്തോഷ് എം. പീറ്റർ, ഓഫീസ് സെക്രട്ടറി സുവി. വിക്ടർ മലയിൽ, ഇടുക്കി ജില്ലയിലെ സെന്റർ ശുശ്രുക്ഷകർ, പി.വൈ.പി.എ സംസ്ഥാന കൗൺസിൽ അംഗങ്ങൾ, സുവി. ജിസ്സ്‌മോൻ കട്ടപ്പന എന്നിവർ നേതൃത്വം നൽകും.

post watermark60x60

പ്രസ്‌തുത സഹായം സംസ്ഥാന പി.വൈ.പി.എ വഴി നൽകിയ ഡാളസ് കാൽവരി പെന്തകോസ്റ്റൽ സഭയ്ക്കും സീനിയർ ശുശ്രുക്ഷകൻ പാസ്റ്റർ റോയി ആന്റണി, എക്സിക്യൂട്ടീവ്സ്, അതോടൊപ്പം മിഡ് വെസ്റ്റ് റീജിയൻ പി.വൈ.പി.എ എക്സിക്യൂട്ടീവ്സ് & കമ്മിറ്റി അംഗങ്ങൾ എല്ലാവർക്കും നന്ദി അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like