പി.വൈ.പി.എ താലന്ത് പരിശോധന നാളെ നടക്കും

കുമ്പനാട് : പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധന നാളെ (15.12.2018) കുമ്പനാട് വച്ച് നടത്തപ്പെടും. മുൻ പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ ഉത്ഘാടനം നിർവഹിക്കും.

രാവിലെ 8ന് രജിസ്ട്രേഷൻ, 8.30 മുതൽ മത്സരയിനങ്ങൾ ആരംഭിക്കും. ഇത്തവണ കേരളത്തിലെ 13 ജില്ലകളിൽ നിന്നും ഏകദേശം 500 ഓളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. 11 ജഡ്ജസ്സ്, 25 ഒഫീഷ്യൽസ്, 30 വോളന്റീയർസ് താലന്ത് പരിശോധനയുടെ സുഗമമായ നടത്തിപ്പിനായി ചുമതല വഹിക്കും.

ആഡിറ്റോറിയം മുഖ്യ സ്റ്റേജ്, സ്റ്റേജ് 2 – ഐ.ബി.സി ചാപ്പൽ, സ്റ്റേജ് 3 – പി.വൈ.പി.എ യൂത്ത് സെന്റർ, സ്റ്റേജ് 4 -ജനറൽ കൺവെൻഷൻ സ്റ്റേജ് എന്നിങ്ങനെ നാല് സ്ഥലങ്ങളിൽ മത്സരങ്ങൾ നടത്തപ്പെടും.

കമ്പ്യൂട്ടറൈസ്ഡ് & മാനുവൽ ടാബുലേഷൻ, ഗ്രീവിയെൻസ് സെൽ മത്സരാർത്ഥികൾക്ക് സൗജന്യ ഭക്ഷണം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. താലന്ത് പരിശോധന രജിസ്ട്രേഷൻ കൗണ്ടറിൽ അതാത് മേഖലകൾ തങ്ങൾക്ക് ലഭിച്ച മെമ്പർഷിപ്പ് ഫോം & ഫീസ് കൂടെ ഏൽപ്പിച്ചു രസീത് കൈപ്പറ്റണമെന്നു സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഡിസംബർ 26, 27, 28 തീയതികളിൽ നടത്തപ്പെടുന്ന “എക്സോഡസ് 2018” സംസ്ഥാന പി.വൈ.പി.എ ക്യാമ്പിന്റെ പ്രീ- രജിസ്ട്രേഷൻ കൗണ്ടർ നാളെ പ്രവർത്തിക്കും.

താലന്ത് കൺവീനർ പാസ്റ്റർ കലേഷ് സോമൻ തിരുവനന്തപുരം, താലന്ത് കൺവീനർ ഇൻ ചാർജ് പാസ്റ്റർ മനോജ് മാത്യു ജേക്കബ് റാന്നി, സെക്രട്ടറി പാസ്റ്റർ സുനിൽ വി. ജോൺ ഉപ്പുതറ, കോ-ഓർഡിനേറ്റർ അജി കെ. ഡാനിയേൽ പത്തനാപുരം, പാസ്റ്റർ പ്രതീഷ് ജോസഫ് പാലക്കാട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി താലന്ത് പരിശോധനയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.