ചരിത്രം സൃഷ്ടിച്ച് മിസോറാം സർക്കാർ ക്രിസ്ത്യൻ ആചാരങ്ങളുൾപ്പെടുത്തി സത്യപ്രതിജ്ഞ

ബൈബിൾ വചനങ്ങൾ വായിച്ച് സത്യപ്രതിജ്ഞ നടത്താൻ ഒരുങ്ങി മിസോറാം

ഐസ്വാൾ: ഹാൻഡലിന്റെ പ്രശസ്തമായ ‘ഹല്ലേലുയ്യാ കോറസ്’ കൂടാതെ വിവിധ മതഗാനങ്ങൾ പാടിയും വിശുദ്ധ ബൈബിൾ വചനങ്ങൾ വായിച്ചുമാണ് സത്യപ്രതിജ്ഞ നടത്തുവാനാണ് മിസോറാം  പദ്ധതിയിട്ടിരിക്കുന്നത്.

post watermark60x60

മിസോ നാഷണൽ ഫ്രണ്ട് (MNF) അധികാരത്തിലേറുമ്പോൾ വ്യത്യസ്തമായ പ്രവണതകൾ കൊണ്ട് ജനശ്രദ്ധ ഇതിനകം ഏറെ ആകർഷിച്ചു കഴിഞ്ഞു.

മിസോറാമിലെ ക്രിസ്തീയ സഭകളുമായി അടുത്ത ബന്ധം പുലർത്തുന്ന രാഷ്ട്രീയ പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർണമായും ക്രിസ്ത്യൻ ആചാരങ്ങൾ മുൻ നിർത്തി ആയിരിക്കും എന്ന് നിയുക്ത നിയംസഭാംഗം ലാൽറുത്കിമാ മാധ്യമങ്ങളോട് പറഞ്ഞു.

Download Our Android App | iOS App

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നിയസഭാംഗം ലാൽറൗട്ട്കിമായുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: “ഞങ്ങൾ ആദ്യമായി ഇത് ചെയ്യുകയാണ്,” ബൈബിൾ വായനയും ക്രിസ്തീയ ഗാനങ്ങളും ചടങ്ങിൽ ഉൾപ്പെടുത്തിയത് വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മിസോറാംം  ഗവർണറും മലയാളിയുമായ കുമ്മനം രാജശേഖരനായിരിക്കും നിയുക്ത മുഖ്യമന്ത്രിക്കും മറ്റും സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്നത്.

-ADVERTISEMENT-

You might also like