മാർപ്പാപ്പയുടെ യു.​എ.​ഇ സന്ദർശനം: പരിപാടികൾ നിശ്ചയിച്ചു

ദുബായ്: ഇ​തി​ഹാ​സ​മാ​യി മാ​റാ​നൊ​രു​ങ്ങു​ന്ന പോ​പ്പ്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യു​ടെ യു.​എ.​ഇ സന്ദർശനവേളയിൽ പങ്കെടുക്കുന്ന പരിപാടികൾ സം​ബ​ന്ധി​ച്ച്​ രൂ​പ​മാ​യി. ഫെ​​ബ്രു​വ​രി മൂ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​ന​ത്തി​ലെ യാ​ത്രാ​പ​ദ്ധ​തി വ​ത്തി​ക്കാ​നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട​ത്.

ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധസേന ഉ​പ സ​ർ​വ്വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പാ​പ്പ​യെ സ്വീ​ക​രി​ക്കും. യു.​എ.​ഇ മ​ന്ത്രി​സ​ഭ​യി​ലെ​യും ന​യ​ത​ന്ത്ര മേ​ഖ​ല​യി​ലെ​യും പ്ര​മു​ഖ​രും ശൈ​ഖി​നൊ​പ്പം മാർപാപ്പയെ വ​ര​വേ​ൽ​ക്കാ​നെ​ത്തും. നാ​ലി​ന്​ അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ ​ഗ്രാ​ൻ​റ്​ മോ​സ്​​ക്​ സ​ന്ദ​ർശിക്കും. മു​സ്​​ലിം കൗ​ൺ​സി​ൽ ഓഫ് എ​ൽ​ഡേ​ഴ്​​സ്​ ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യും ന​ട​ത്തും. ഫൗ​ണ്ടേ​ഴ്​​സ്​ മെ​മ്മോ​റി​യ​ലി​ൽ ന​ട​ക്കു​ന്ന സ​ർ​വ മ​ത സം​ഗ​മ​ത്തി​ൽ അ​ദ്ദേ​ഹം സം​സാ​രി​ക്കും. അ​ഞ്ചി​ന്​ രാ​വി​ലെ അ​ബൂ​ദ​ബി​യി​ലെ ക​ത്തീ​ഡ്ര​ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ​സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ൽ മാ​ർ​പാ​പ്പ നേ​തൃ​ത്വം ന​ൽ​കു​ന്ന ശു​ശ്രൂ​ഷ​യി​ൽ ഒ​രു ലക്ഷം പേര് പങ്കെടുക്കും. തു​ട​ന്ന്​ ഉ​ച്ച​യോ​ടെ അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന്​ മ​ട​ക്ക​യാ​ത്ര.

മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന വാ​ർ​ത്ത ലോകത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി യു.​എ.​ഇ.യി​ൽ താ​മ​സി​ക്കു​ന്ന നൂ​റു ക​ണ​ക്കി​ന്​ ക്രൈ​സ്​​ത​വ വി​ശ്വാ​സി​ക​ൾ​ക്ക്​ ഏ​റെ സ​ന്തോ​ഷം പ​ക​ർ​ന്നിട്ടുണ്ട്. യു.​എ.​ഇ രാ​ഷ്​​ട്ര​നാ​യ​ക​ർ ഏ​റെ ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ്​ പാ​പ്പ​യെ ക്ഷ​ണി​ച്ച​ത്. യു.​എ.​ഇ ലോ​ക​ത്തി​നു ന​ൽ​കു​ന്ന സ​ഹി​ഷ്​​ണു​ത​യു​ടെ​യും സ​​മാ​ധാ​ന​ത്തി​െ​ൻ​റ​യും പാ​ഠ​ങ്ങ​ളി​ലെ തി​ള​ങ്ങു​ന്ന അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം മാ​​റും എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like