ദുബായ് ഇമ്മാനുവേൽ എ.ജി.യുടെ രക്തദാന ക്യാമ്പ് നാളെ

ദുബായ്: ഇമ്മാനുവേൽ എ.ജി സഭയുടെ യുവജനകൂട്ടായ്മയുടെ നേതൃത്വത്തിൽ എട്ടാമത് രക്തദാന ക്യാമ്പ് 14-12-2018 രാവിലെ 8 മണി മുതൽ 2 മണി വരെ ദുബായ് ഹോളി ട്രിനിറ്റി ചർച്ച് പരിസരത്ത് വച്ച് ദുബായ് ആരോഗ്യമന്ത്രാലയവുമായി (DHA) സഹകരിച്ച് നടക്കുന്നു.

ഓരോ രണ്ട് സെക്കന്റിലും ഒരാൾക്ക് രക്തം ആവശ്യമായി വരുന്നു എന്നതാണ് കണക്ക്. പലതരത്തിലുള്ള ശസ്ത്രക്രിയകൾ, ക്യാൻസർ രോഗികൾ, അപകടങ്ങളിൽ പെട്ടവർ, ചില രോഗികളുടെ ചികിത്സ തുടങ്ങിയവക്ക് രക്തം അത്യാവശ്യമാണ്. ഒരാളുടെ രക്തദാനം മൂന്നു പേരെ വരെ രക്ഷിക്കുന്നു എന്നത് രക്തദാനം എന്ന നന്മയുടെ ആഴം നമുക്ക് മനസ്സിലാക്കിത്തരുന്നു. ഇത് കൂടാതെ, രക്തം ദാനമായി നൽകുന്നത് ദാതാവിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

18 നും 65 നും ഇടയിൽ പ്രായമുള്ള, കുറഞ്ഞത് 50 കിലോ ഭാരം ഉള്ള ആരോഗ്യമുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. രക്തദാനം ചെയ്യുന്നതിന് തയ്യാറുള്ളവരുടെ ആരോഗ്യനില സ്ഥിരീകരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിട്ടുണ്ട് എന്ന് സഭാ ശുശ്രൂഷകനായ പാസ്റ്റർ ജോബി വർഗീസ് (050 503 1647), ഷിനു ജോൺ (050 162 0336) എന്നിവർ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.