ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിൽ സമ്മേളനത്തിന് ബാങ്കോക്കിൽ തുടക്കമായി

ബാങ്കോക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതവിശ്വാസവും മത സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളി നേരിടുകയാണെന്നും സര്‍ക്കാരുകള്‍ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നത്തിനു നേതൃത്വം കൊടുക്കുകയാണെന്നും ഇത്തരം നീക്കങ്ങളെ മതവിശ്വാസികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും ബാങ്കോക്കില്‍ ചേര്‍ന്ന ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ രണ്ടാമത് ഗ്ലോബല്‍ സമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ അഡ്വ. പി.പി. ജോസഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഗ്ലോബല്‍ ചെയര്‍പേഴ്‌സണ്‍ റിബെക്കാ ടാനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലും പൊതുചര്‍ച്ചയിലും വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മൈക്കിള്‍ ലിയോ (ഓസ്ട്രേലിയ), സാറാ പിലെ (തായ്ലന്‍ഡ് ), ജോര്‍ജ് മാത്യു (ഇന്ത്യ), റോബര്‍ട്ട് ടൈക്കൂണ്‍ (ഹോങ്കോങ്), തെരേസ ബുക്കര്‍(ഇംഗ്ലണ്ട്), സിജു സ്റ്റീഫന്‍ (കാനഡ), ഹോജമിന് ബാങ്കായി (വിയറ്റ്‌നാം), ബെല്‍വെട് കാള്‍ (ജര്‍മനി) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like