മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തം

മുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപം നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്.

രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് തീ പടര്‍ന്നത്. വനത്തിനോട് ചേര്‍ന്നുള്ള ഹൗസിംഗ് സൊസെറ്റികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുംബൈയിലെ പ്രധാനപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശമാണിത്. ചുറ്റുപ്പാടുകളിലേക്ക് തീ പടരാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അഗ്‌നിശമന സേന അറിയിച്ചു. ആളപായം ഉണ്ടായിട്ടില്ല. വനത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

-ADVERTISEMENT-

-ADVERTISEMENT-

You might also like