പുൽക്കൂട് നിർമ്മാണം; നിയമ പോരാട്ടത്തിൽ ദമ്പതികള്‍ക്ക് വിജയം

വാഷിംഗ്ടണ് ഡിസി: ക്രിസ്തുമസിന് വീടിനു മുൻപിൽ പുൽക്കൂട് സ്ഥാപിക്കാനായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ക്രെെസ്തവ ദമ്പതികള്‍ക്ക് അൻപതു ലക്ഷത്തോളം രൂപ നഷ്‌ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അമേരിക്കയിലെ ഇഡാഹോ സംസ്ഥാനത്ത് ജീവിക്കുന്ന ജെറമി മോറിസ്- ക്രിസ്റ്റി മോറിസ് എന്ന ദമ്പതികളാണ് പുൽക്കൂട് നിർമ്മിക്കുന്ന കാര്യത്തെ സംബന്ധിച്ച് തങ്ങൾക്ക് നേരിട്ട വിവേചനത്തെ ചൂണ്ടികാട്ടി കോടതിയെ സമീപിച്ചത്. 2014-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

മോറിസ് ദമ്പതികൾ ക്രിസ്തുമസിന് ഒരുക്കമായി പ്രാദേശിക വീട്ടുടമസ്ഥരുടെ സംഘടനയുടെ കീഴിൽ പൊതു ആവശ്യങ്ങൾക്കായുളള സ്ഥലം ക്രിസ്തുമസ് ആഘോഷത്തിനും, പുൽക്കൂട് നിർമ്മാണത്തിനുമായി സംഘടനയോട് ആവശ്യപ്പെട്ടു. എന്നാൽ പുൽക്കൂടിന്റെ വിശ്വാസപരമായ വശങ്ങളും, മറ്റു ചില അപ്രസക്തമായ കാര്യങ്ങളും ചൂണ്ടിക്കാട്ടി സംഘടന പുൽക്കൂട് നിർമ്മാണത്തെ എതിർക്കുകയായിരുന്നു.

പുൽക്കൂട് നിർമ്മാണം തങ്ങളുടെ സംഘടന നിയമത്തിനു വിരുദ്ധമായ കാര്യമാണ് എന്നാണ് അവർ പറഞ്ഞത്. ഇതിനെതിരെയാണ് മോറിസ് ദമ്പതികൾ കോടതിയെ സമീപിച്ചത്. ഒടുവിൽ അൻപതു ലക്ഷം രൂപയുടെ നഷ്ടപരിഹാരം കോടതി വിധിച്ചിരിക്കുകയാണ്. ഇതിനു മുൻപു ഒാരോ വർഷവും ക്രിസ്തുമസിന് മുന്നോടിയായി മോറിസ് ദമ്പതികൾ നടത്തിയ ആഘോഷങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തിരുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading