ആന്‍റമാനില്‍ അമേരിക്കന്‍ മിഷണറി കൊല്ലപ്പെട്ടു

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്ര വിഭാഗത്തോട് സുവിശേഷം പങ്കുവയ്ക്കാന്‍  ശ്രമിക്കുന്നതിനിടെ അമേരിക്കൻ മിഷനറി കൊല്ലപ്പെട്ടു. 27 കാരനായ ജോൺ അലൻ ചൗ യാണ് കൊല്ലപെട്ടത്‌.

ആന്റമാനിലെ ഒറ്റപെട്ട പ്രദേശമായ സെന്റിനൽ ഐലൻഡിലേക്ക് പ്രാദേശിക മത്സ്യത്തൊഴിലാളിയോട് ചേർന്ന് സന്ദര്‍ശനം നടത്തുകയായിരുന്നു ജോണ്‍. ഈ പ്രദേശം സന്ദര്‍ശിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പൊതു സമൂഹത്തിന് നീയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇവിടെയുള്ള ഗോത്ര വിഭാഗക്കാര്‍ അക്രമകാരികളും ലോകത്ത് ഏറ്റവും അപൂര്‍വ്വമായി മാത്രം കാണുന്ന ജന വിഭാഗവുമാണ്. അവരെ പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷിക്കുക എന്ന ഉധ്യെശത്തോടെയും, അവരുടെ തനതു സംസ്കാരം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പ്രദേശം സന്ദര്‍ശിക്കുന്നതില്‍ നിന്നും പൊതു ജനങ്ങളെ വിലക്കിയിരിക്കുന്നത്. ഈ ഗോത്രവർഗത്തിന്റെ ഫോട്ടോഗ്രാഫുകളും വീഡിയോ ദൃശ്യങ്ങളും എടുക്കുന്നതിൽ നിന്ന് സ്വദേശികളെയും  വിദേശികളെയും  ഇന്ത്യൻ സർക്കാർ നിരോധിച്ചിരിക്കുന്നു. ഇവര്‍ക്ക് പൊതു സമൂഹമായോ ഒരു ബന്ദവും ഇല്ല.

മാധ്യമ വാര്‍ത്തപ്രകാരം, ജോണ്‍ പ്രാദേശിക മത്സ്യ തൊഴിലാളിയുടെ സഹായത്തോടെ ഇവിടെ എത്തപ്പെടാന്‍ നവംബര്‍ പതിനാലിന് ശ്രമിച്ചു. അന്ന് പക്ഷേ കഴിഞ്ഞില്ല, തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ ആ പ്രദേശത്തു പ്രവേശിച്ചെങ്കിലും, പ്രാദേശിക വാസികളുടെ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ജീവന്‍ പൊലിയുകയായിരുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like