ഉത്തര്‍പ്രദേശില്‍ വൈദികന് ക്രൂര മര്‍ദ്ദനം

ലക്നോ: ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍പ്പെട്ട മുഹമ്മദാബാദില്‍ അഗതിമന്ദിരം നടത്തുന്ന വൈദികന് ക്രൂര മര്‍ദ്ദനം. തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനിയില്‍പ്പെട്ട അക്രമിസംഘം അഗതിമന്ദിരത്തില്‍ അതിക്രമിച്ചുകയറി ഫാദരിനെയും സഹായിയെയും   ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിനീത് പെരേര എന്ന വൈദികനാണ് മര്‍ദ്ദനമേറ്റത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. മര്‍ദിച്ചവശനാക്കിയശേഷം ഫാ.വിനീതിനെ വലിച്ചിഴച്ച് സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചശേഷം അക്രമികള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ മാസം വിവിധയിടങ്ങളില്‍ പെന്തക്കോസ്ത് ആരാധനാലയങ്ങള്‍ക്കുനേരെയും ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.

ഔദ്യോഗിക കണക്കുകളനുസരിച്ച് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന  സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

 

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.