സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താൽ

പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം. ശബരിമല കർമ്മസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

വെള്ളിയാഴ്‌ച വൈകിട്ടോടെ ശബരിമല ദർശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന് പൊലീസ് നിർദ്ദേശിച്ചെങ്കിലും കൂട്ടാക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അഞ്ചുമണിക്കൂറോളം തടഞ്ഞുവച്ചതിന് ശേഷമാണ് ശശികലയെ അറസ്റ്റ് ചെയ്‌തത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like