ദുബായ് മാർത്തോമ്മ പാരീഷിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം

ജബല്‍ അലി: ആഗോള മാർത്തോമ്മാ സഭയിലെ ഏറ്റവും വലിയ ഇടവകകളിൽ ഒന്നായ ദുബായ് മാർത്തോമ്മ പാരീഷിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച(16)ന് തുടക്കമാകും. വൈകിട്ട് നാലിന് ജബൽ അലി പള്ളിയിൽ യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം നിർവഹിക്കും.
മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലിത്ത, തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ്‌ എപ്പിസ്കോപ്പ എന്നിവർ നേതൃത്വം നൽകും. പട്ടത്വ ശുശ്രുഷയിൽ 60 വർഷം പിന്നിടുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലിത്തയേയും ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കിയേയും ബിസിനസുകാരൻ എം. ജോണിനേയും ചടങ്ങിൽ ആദരിക്കും. സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് പരിപാടികളെന്ന് ഇടവക വികാരി ഫാദർ സിജു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
post watermark60x60
1969 ലാണ് ദുബായ് മാർത്തോമാ പാരീഷ് ആരംഭിച്ചത്. പിന്നീട് ട്രിനിറ്റി ചർച്ചിലേയ്ക്കും 2001 ൽ സ്വന്തമായി പണികഴിപ്പിച്ച ദേവാലയത്തിലേയ്ക്കും ആരാധനാ ചടങ്ങുകൾ മാറ്റി. ഇന്ന് 2400 ലേറെ കുടുംബങ്ങൾ അംഗങ്ങളായ ഇടവകയാണിത്.
-ADVERTISEMENT-

-ADVERTISEMENT-

You might also like