പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ഇന്ന് അവസാനിക്കും

ലണ്ടന്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികൾക്കു വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം ഇന്ന്അവസാനിക്കും. വളരെ ലളിതമായ നടപടി ക്രമം മാത്രമാണ് പ്രവാസികള്‍ക്ക് വോട്ടര്‍ലിസ്ട്ടില്‍ പേര് ചേര്‍ക്കാനായുള്ളത്.
 https://www.nvsp.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്  സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് പകർപ്പും ഫോട്ടോയും മാത്രമാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കെണ്ടിയത്. ബൂത്തിന്റെ കരടു വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്തു പരിശോധിക്കാനും സൗകര്യമുണ്ട്.സൈറ്റ്: http://ceo.kerala.gov.in/electoralrolls.html.

എന്നാല്‍ വിവിധ കാരണങ്ങളാൽ ഭൂരിപക്ഷംപേർക്കും പേരു ചേർക്കാൻ കഴിയാത്തതിനാൽ സമയം നീട്ടി നൽകണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

വിവിധ ഗൾഫ് രാജ്യങ്ങളിലായി 25 ലക്ഷത്തിലധികം പ്രവാസി മലയാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ വെറും ഇരുപത്തി അയ്യായിരത്തോളം പേര്‍മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഉള്ള അപേഷ നല്‍കിയത്.
-ADVERTISEMENT-

-ADVERTISEMENT-

You might also like