കോട്ടയം കളക്ടറേറ്റ് ജംഗ്ഷൻ ഇനി അസൻഷൻ ജംഗ്ഷൻ: സി.എസ്.ഐ സഭയ്ക്ക് ഇത് അഭിമാന മുഹൂർത്തം

കോട്ടയം: നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഒരു ദേവാലയത്തിനോടുള്ള ആദരസൂചകമായി ഒരു ജംഗ്ഷന്റെ തന്നെ പേരു മാറ്റി നാട് ഒന്നിക്കുന്നു..! കോട്ടയം നഗരസഭയുടെ 19-ാം വാർഡിലെ സി.എസ്‌.ഐ അസൻഷൻ ചർച്ചിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്ന കളക്ടറേറ്റ് ട്രാഫിക് ഐലൻഡ് ഭാഗത്തിന് അസൻഷൻ ജംഗ്ഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന് പത്തൊൻപതാം വാർഡിലെ വാർഡ്‌ സഭയാണ് ഇതു സംബന്ധിച്ചു ശുപാർശ ചെയ്തത്. ഇതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ പത്തൊൻപതാം വാർഡ് കൗൺസിലറും ബിജെപി നേതാവുമായ ടി.എൻ ഹരികുമാറായിരുന്നു. ഈ വാർഡ് സഭയുടെ തീരുമാനത്തിന് നഗരസഭ കൗൺസിൽ അംഗീകാരം കൂടി നൽകിയതോടെ ഇനി മുതൽ കളക്ടറേറ്റിലെ ട്രാഫിക് ഐലൻഡ് ജംഗ്ഷൻ അസൻഷൻ ജംഗ്ഷൻ എന്ന് അറിയപ്പെടും.

post watermark60x60

സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ ഉടമസ്ഥതയിലുള്ള സിഎസ്‌ഐ കഞ്ഞിക്കുഴി അസൻഷൻ ദേവാലയമാണ് ഈ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നത്. ഈ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ജംഗ്ഷന്റെ പേരും മാറ്റിയിരിക്കുന്നത്.

-ADVERTISEMENT-

You might also like