ഡൽഹി സി.ഇ.എമ്മിന്റെ സ്പിരിച്വൽ എംഫസിസ് മീറ്റിംഗുകൾ നടന്നു

ഡൽഹി: സി.ഈ.എം ഡൽഹി സോണിന്റെ നേതൃത്വത്തിൽ സ്പിരിച്വൽ എംഫസിസ് മീറ്റിംഗുകൾ നടത്തപ്പെട്ടു. ഒക്ടോബർ 2 ന് സിതപുരി ശാരോൻ സഭയിൽ വച്ചും, നവംബർ 7 ന് സരിത വിഹാറിൽ വച്ചും നടത്തപ്പെട്ട മീറ്റിങ്ങുകളിൽ യഥാക്രമം സുവി. അഭിലാഷ് ബാബു (രാജസ്ഥാൻ) പാ. രവി എസ് പിള്ള (ഡൽഹി സോണ് സൺഡേ സ്കൂൾ കോർഡിനേറ്റർ) സുവിശേഷകൻ മോസസ് സാമുവേൽ (ജമ്മു കാശ്മീർ), പാ. തോമസ് ചാക്കോ (പെരുമ്പാവൂർ അസോസിയേറ്റ് സെന്റർ മിനിസ്റ്റർ) എന്നിവർ ദൈവ വചനത്തിൽ നിന്ന് ശുശ്രുഷിച്ചു.

വഷളത്വം നിറഞ്ഞ ഈ കാലഘട്ടത്തിൽ യുവജനങ്ങൾ എങ്ങനെ വിശുദ്ധിയോടെ ജീവിക്കണം എന്ന പ്രായോഗിക വശങ്ങൾ ദൈവദാസന്മാർ വിശദീകരിച്ചു.

ദീപാവലി ദിനത്തിൽ സരിതാ വിഹാറിൽ വച്ചു നടത്തപ്പെട്ട മീറ്റിങ്ങ് പാസ്റ്റർ ജോർജ് ജോൺ (സി.ഈ.എം ഡൽഹി സോൺ വൈസ് പ്രസിഡന്റ്) പ്രാർത്ഥിച്ച് ആരംഭിക്കുകയും സുവി. എബിൻ തങ്കച്ചൻ (സി.ഈ.എം ഡൽഹി സോൺ സെക്രട്ടറി) സ്വാഗതം ആശംസിക്കുകയും ചെയ്തു. പാ. റെജി ചാക്കോ (സി.ഈ.എം ഡൽഹി സോൺ പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. പാ. ജോണ് തോമസ് (ശാരോൻ, നോർത്തേൺ റീജിയൻ സെക്രട്ടറി), പാ. ഈശോ മാത്യൂ (സെന്റർ മിനിസ്റ്റർ, ശാരോൻ ഡൽഹി സോണ്), പാ. റോയ് ജോർജ് (അസോസിയേറ്റ് സെന്റർ മിനിസ്റ്റർ, ശാരോൻ ഡൽഹി സോണ്) തുടങ്ങിയവർ പങ്കെടുത്തു. പാ. ഈശോ മാത്യു നന്ദി അറിയിക്കുകയും പ്രാർത്ഥിച്ച് അവസാനിപ്പിക്കുകയും ചെയ്തു.

post watermark60x60

ഇരു മീറ്റിംഗുകളിലുമായി 350ഓളം യുവജനങ്ങൾ പങ്കെടുത്തു. ഭാരത സുവിശേഷീകരണത്തിന് യുവതി-യുവാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സി.ഈ.എം ഡൽഹി സോണ് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അവരുടെ ആത്മീക ഉത്തേജനത്തിന് ഇന്നത്തെ കൂടിവരവ് മുതൽക്കൂട്ടായി. നിരവധി യുവജനങ്ങൾ കർത്താവിനായി തങ്ങളെ തന്നെ പുനർ സമർപ്പണം ചെയ്യുന്നതിനും വേദി സാക്ഷിയായി.
തുടർന്നും ഇത്തരം സുവിശേഷീകരണ പ്രവർത്തനങ്ങൾ, ബൈബിൾ ക്ലാസ്സുകൾ മെഡിക്കൽ ക്യാമ്പുകൾ, വിവിധ സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, എന്നിവയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like