കുവൈത്തില്‍ കനത്ത മഴ; വ്യാപകമായ നാശനഷ്ടം; ജനജീവിതം തടസപ്പെട്ടു; വിമാനത്താവളം അടച്ചു

കുവൈത്തില്‍ കനത്തമഴ തുടരുന്നു. കാറ്റും ഇടിമിന്നലും ശക്തമാണ് മിക്ക പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. ജനജീവിതം തടസപ്പെട്ടു. കുവൈത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്തമഴ തുടരുകയാണ്

post watermark60x60

മഴയെ തുടര്‍ന്ന് കുവൈത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറി. ഗതാഗതസംവിധാനങ്ങള്‍ തടസ്സപ്പെട്ടു ജനജീവിതത്തെയും മഴ ബാധിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മഴയെ തുടര്‍ന്ന് പലഭാഗങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു .മഴയെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

-ADVERTISEMENT-

You might also like