കാലിഫോര്‍ണിയയില്‍ അപകടം വിതച്ച്‌ കാട്ടുതീ; മരണം 50 കടന്നു

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപകടം വിതച്ച്‌ കാട്ടുതീ. കാട്ടുതീയില്‍ പെട്ട് മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേരെ ഇനിയും കാണാനില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തീപിടിത്തത്തെ തുടര്‍ന്ന് രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചിരുന്നു. കലിഫോര്‍ണിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. പാരഡൈസ് പട്ടണത്തില്‍ നിരവധി വീടുകള്‍ ചാമ്പലായിരുന്നു. തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like