റ്റിപിഎം തിരുവല്ല സെന്റർ പാസ്റ്റർ എം വി മത്തായിക്കുട്ടി കർത്താവിൽ നിദ്രപ്രാപിച്ചു

വാർത്ത: റെനി തോമസ്

 

 

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ പാസ്റ്റർ എം വി മത്തായിക്കുട്ടി (68) ഇന്ന് (15/11/18) വെളുപ്പിന് 12.58 നു നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ 43 ൽ പരം വർഷങ്ങളായി ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ ശുശ്രൂഷകനായി കോഴിക്കോട്, തൃശൂർ, പുനലൂർ എന്നിവിടങ്ങളിലും തൃശൂർ, കോട്ടയം, തിരുവല്ല സെന്ററുകളിൽ സെന്റർ പാസ്റ്ററായും സേവനമനുഷ്ഠിച്ചു. വയനാട് സുൽത്താൻ ബത്തേരി നമ്പിക്കൊല്ലി മുള്ളംപൊട്ടക്കൽ പരേതരായ വർഗീസ് (കുഞ്ഞു വർക്കി) അന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ്. സഹോദരി മീനങ്ങാടി മൈലമ്പാടി ശോശാമ്മ.
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (16/11/18) രാവിലെ 11 മണിക്ക് തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കും. തുടർന്നു സഭാ സെമിത്തേരിയിൽ.
കേരളത്തിലെ പ്രളയ ദുരിത സമയത്തു പ്രളയത്തിലകപ്പെട്ടവരെ സഹായിക്കുന്നതിനായി താൻ മുന്നിട്ടിറങ്ങിയിരുന്നു. സാമൂഹ്യ സേവന രംഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like