കുവൈറ്റിൽ￰ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരുന്ന ഏതാനും മണിക്കൂറിൽ ശക്തമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥ പ്രവചനം. ഇക്കഴിഞ്ഞ നവംബർ 9 വെള്ളിയാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിലും തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും കുവൈറ്റിന്റെ പല ഭാഗത്തും റോഡുകൾ മുങ്ങിയും, വാഹനങ്ങൾ ഒഴുകിപോയും, താഴ്ന്ന സ്ഥലങ്ങളിലെ പല വീടുകളിലും, കെട്ടിടങ്ങളുടെ ബേസ്‌മെന്റുകളിലും വെള്ളം കയറിയതു മൂലം കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകെയും ചെയ്തിരുന്നു.

പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്തു മുൻകരുതൽ എന്ന നിലയിൽ കുവൈറ്റ് സർക്കാർ നവംബർ 14 ബുധനാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, സ്‌കൂളുകൾക്കും അവധി പ്രഖ്യാപികുകെയും വേണ്ട എല്ലാ മുൻകരുതലുകളും സജ്ജമാക്കുകെയും ചെയ്തിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like