അൻപതിന്റെ നിറവിൽ ദോഹ ഐപിസി സഭ

താങ്ക്സ് ഗിവിങ് യോഗത്തിൽ പാസ്റ്റർ ജേക്കബ് ജോൺ, സിസ്റ്റർ പെർസിസ് ജോൺ തുടങ്ങിയവർ പങ്കെടുക്കുന്നു

 

ദോഹ: മരുഭൂമിയിലെ വിശ്വാസ സമൂഹത്തിനു ഉണർവിന്റെയും ദൈവീക പ്രത്യാശയുടെയും മാനസാന്തരത്തിന്റെയും ദിനങ്ങൾ പകർന്നു നൽകിയ ദോഹ ഐപിസി സഭക്ക് ഇത് അൻപതിന്റെ മധുരം പകർന്ന വര്ഷം. 1968 ൽ ദൈവിക ആലോചനയാൽ ആരംഭിച്ച ദൈവസഭ ഇന്നും‌ ആത്മീക വിടുതലും ദൈവീക പ്രത്യാശയും നൽകി അനേകരെ മാനസാന്തരത്തിലേക്കു നയിച് ശക്തമായ സാന്നിധ്യം ആയി തുടരുന്നു.

9 മാർച് 2018നു നടന്ന അൻപതാം വാർഷിക യോഗം ഉത്‌ഘാടനം ഐപിസി ഖത്തർ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ഏബ്രഹാമും പ്രവർത്തനങ്ങളുടെ
സമർപ്പണ ശുശ്രൂഷ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ടി. മാത്യുവും നിർവഹിച്ചിരുന്നു.

post watermark60x60

അൻപതാം വാർഷികത്തിന്റെ പരിസമാപ്തിയോടു അനുബന്ധിച്ചു 8 ഡിസംബർ 2018, ശനിയാഴ്ച 6:30pm മുതൽ 9:30 pm വരെ അബുഹമൂറിലെ ഐഡിസിസി കോംപ്ലക്സിൽ പ്രേത്യേകം ക്രമീകരിക്കുന്ന കൂടാരത്തിൽ വച്ച് നടത്തപെടുന്ന ‘താങ്ക്സ് ഗിവിങ്’ യോഗം ഐപിസി ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യും. ക്രിസ്തുവിൽ പ്രസിദ്ധയായ സിസ്റ്റർ. പെർസിസ് ജോണും ദോഹ ഐപിസി ഗായകസംഘവും ചേർന്ന്
ഗാനശുശ്രൂഷക്കു നേതൃത്വം നൽകും.
ഇതിനു മുന്നോടിയായി ഡിസംബർ 5 , 6 തീയതികളിൽ വൈകിട്ട് 7pm മുതൽ 9:15pm വരെ മുൻകാല ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്ന പ്രത്യേക മീറ്റിംഗ് സഭാഹാളിൽ വച്ച് നടത്തപ്പെടും.

-ADVERTISEMENT-

-ADVERTISEMENT-

You might also like