മെൽബൺ നഗരത്തിൽ ഭീകരാക്രമണം: അക്രമിയും മരിച്ചു

മെൽബൺ: ഇന്ന് വൈകിട്ട് 4.30ന് നഗരത്തിലെ ബർക്ക് സ്ട്രീറ്റിൽ ഒരു കാറിനു തീ പിടിക്കുകയും കത്തിയേന്തിയ അക്രമി ഒരാളെ കുത്തി കൊലപ്പെടുത്തുകയും രണ്ടു പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തി കാറിൽ നിന്നിറങ്ങിയ പൊലീസിന് നേരെ അക്രമി കത്തി വീശുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാൾ ജനങ്ങളെയും ആക്രമിച്ചതായി പൊലീസ് സൂപ്രണ്ട് ഡേവിഡ് ക്ലെയ്ടൺ പറഞ്ഞു. സംഭവത്തിൽ മൂന്നു പേരെ കുത്തി പരുക്കേൽപ്പിച്ചു.
സംഭവത്തിന് ഭീകരവാദ ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചു. അക്രമിക്ക് നേരെ പോലീസ് വെടിയുതിർക്കുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇയാൾ ആശുപത്രിയിൽ വച്ച് മരണമടഞ്ഞതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like