ഉദ്യാന നഗരിയിൽ പി.വൈ.പി.എ ഒരുക്കുന്ന സംഗീത വിരുന്ന്

 

 

ബെംഗളുരു: ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭ (ഐ.പി.സി) യുവജന സംഘടനയായ ബെംഗളുരു സൗത്ത് സെന്റർ പെന്തെക്കോസ്തൽ യംങ്ങ് പീപ്പിൾസ് അസോസിയേഷൻ (പി.വൈ.പി.എ ) ആഭിമുഖ്യത്തിൽ നവംബർ 11 ഞായർ വൈകിട്ട് 5.30 മുതൽ മുസിയം റോഡ്, റിച്ച്മൗണ്ട് ടൗൺ സെന്റ് പാട്രിക്സ് ചർച്ചിന് എതിർവശമുള്ള ഗുഡ് ഷേപ്പേർഡ് ഓഡിറ്റോറിയത്തിൽ ക്രിസ്തീയ സംഗീത വിരുന്ന് നടക്കും. ഐ.പി.സി കർണാടക സ്റ്റേറ്റ് സെക്രട്ടറി ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ക്രിസ്തീയ ഗായകരായ ഡോ. ബ്ലസൻ മേമന, പാസ്റ്റർ ഗിരീഷ് നായ്ക് എന്നിവർ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
മ്യൂസിക് ഫെസ്റ്റ് 2018 കൺവീനർമാരായ പാസ്റ്റർ സാംസൺ സാമുവേൽ, ഡോൺ ഏബ്രഹാം, പാസ്റ്റർ എബിസൻ ബി ജോസഫ്, ഫിന്നി മാത്യൂ, ഏബ്രഹാം പണിക്കർ , സൗത്ത് സെൻറർ പി.വെ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോൺസൻ ടി. ചെറിയാൻ, സെക്രട്ടറി ജിബിൻ ഫിലിപ്പ് ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.