ഏ.ജിയുടെ ദുരിതാശ്വസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഉത്‌ഘാടനം റവ. ഡോ. പി.എസ്. ഫിലിപ്പ് നിർവഹിച്ചു

തിരുവല്ല: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രക്ട കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ദുരിതാശ്വസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം ഉത്‌ഘാടനം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് നിർവഹിച്ചു. ഇന്നലെ തിരുവല്ല കുറ്റപ്പുഴ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഗോഡ് സഭയിൽ വച്ചു നടന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി.വി. പൗലോസ് അധ്യക്ഷത വഹിച്ചു. സഭയുടെ മേൽനോട്ടത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ ഒരു കോടിയോളം രൂപയുടെ പ്രത്യേക ധനസഹായമാണ് രണ്ടാം ഘട്ടത്തിൽ നൽകുന്നതു. സഭയുടെ ദുരിതാശ്വസ പ്രവർത്തനങ്ങളുടെ പ്രത്യേക സമിതിയുടെ ചുമതല വഹിക്കുന്ന മിഷനറി റവ. ഡോ. ഐസക് ചെറിയാൻ ഡോ. സൂസൻ ചെറിയാൻ മധ്യ മേഖല ഡയറക്ടർ റവ. ബെനൻസോസ് ദൂതൻ മാസിക ചീഫ് എഡിറ്റർ റവ. നിക്സൻ വർഗീസ് സി.എ. പ്രസിഡന്റ്‌ സാം ഇളമ്പൽ മാധ്യമ പ്രവർത്തകരായ ടി.എം. മാത്യു (ഗുഡ് ന്യൂസ്‌ ), ഫിന്നി പി. മാത്യു (സ്വർഗീയ ധ്വനി) ഷാജി മാറാനാഥാ തുടങ്ങിയവർ ആശംസ അറിയിച്ചു. തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം സെക്ഷനുകളിൽ ദുരിത ബാധിതരായ നിരവധി ആളുകൾ സഹായങ്ങൾ ഏറ്റുവാങ്ങി.

-ADVERTISEMENT-

-ADVERTISEMENT-

You might also like