കാമറൂണില്‍ ക്രിസ്ത്യന്‍ സ്കൂളിലെ 78 കുട്ടികളെ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയി

കാമറൂണിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ നിക്വെൻ ഗ്രാമത്തിലെ പ്രസ്ബിറ്റേറിയൻ സ്കൂളിൽ നിന്ന് 78 വിദ്യാർത്ഥികളെയും പ്രിൻസിപ്പാളിനെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായ് റിപ്പോര്‍ട്ട്‌. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. കുട്ടികളെ ഭീഷണിപ്പെടുത്തി എടുത്തശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച  വീഡിയോയില്‍ അംബ ബോയ്സ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഗ്രൂപ്പ്‌ ആണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍. കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും അവരുടെ പേരും രക്ഷിതാക്കളുടെ പേരുകളും നിര്‍ബ്ബന്ധപൂര്‍വ്വം പറയിപ്പിക്കുന്നതും വ്യക്തമാണ്. കുട്ടികള്‍ ഇപ്പോള്‍ എവിടെയാണെന്ന് അവ്യക്തമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അന്ഗീകരിക്കാതെ കുട്ടികളെ വിട്ടുതരില്ല എന്നാണ് വീഡിയോ സന്ദേശത്തില്‍കൂടി വിഘടനവാദികള്‍ അറിയിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like